ആർബിഐയുടെ രണ്ടാം വായ്പ മൊറട്ടോറിയം

നിങ്ങൾ ബാങ്ക് ലോൺ എടുത്ത് ആളുകൾ ആണോ എങ്കിൽ നിങ്ങൾക്ക് ആശ്വാസം പകരുന്ന ഒരു വാർത്തയാണ് ഇവിടെ പറയുന്നത്. കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്താകെ രൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുന്നു പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ പ്രഖ്യാപനം വന്നിട്ടുണ്ട്.

25 കോടി രൂപ വരെ ലോൺ എടുത്തിട്ടുള്ള വ്യക്തികൾ, ചെറുകിട വ്യാപാരികൾ, സൂക്ഷമ ഇടത്തരം സംരംഭങ്ങൾ എന്നിവർക്ക് രണ്ടുവർഷം വരെ ലോൺ പുന:ക്രമീകരിക്കാനുള്ള അവസരമാണ് വന്നിട്ടുള്ളത്. കഴിഞ്ഞവർഷം കോവിഡ്-19 രൂക്ഷമായ സാഹചര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർക്ക് ആശ്വാസമായി മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.

രണ്ടാം മൊറൊട്ടോറിയത്തിന് അർഹതയുള്ളത് ആർക്കൊക്കെ എന്ന് നോക്കാം. ഇതുവരെ വായ്പ പുനസംഘടന ലഭിക്കാത്തതും മാർച്ച് 31, 2021 വരെ വായ്പകളെ സ്റ്റാൻഡേർഡ് ആയി തരംതിരിക്കുന്നതുമായ വായ്പക്കാർക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത്. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച മൊറട്ടോറിയം നേടിയ യോഗ്യതയുള്ള വായ്പക്കാർക്കും ഈ മൊറട്ടോറിയം പ്രയോജനപ്പെടുത്താം. ഇതുവരെ മൊറട്ടോറിയം പ്രയോജനപ്പെടുത്താത്തവർക്കും ലോൺ തിരിച്ചടവ് ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും രണ്ടാമത്തെ മൊറട്ടോറിയം തിരഞ്ഞെടുക്കാവുന്നതാണ്.

അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30, 2021 ആണ്. വായ്പകൾക്ക് മൊറട്ടോറിയത്തിന് അപേക്ഷകൾ സമർപ്പിക്കാൻ ബാങ്കുകളെ സമീപിക്കാം. അപേക്ഷകൻ എല്ലാ നിബന്ധനകളും പാലിക്കുകയാണെങ്കിൽ അപേക്ഷ സമർപ്പിച്ച് 90 ദിവസത്തിനുള്ളിൽ വായ്പ പുന:ക്രമീകരണത്തിന് ബാങ്കുകൾ അംഗീകാരം നൽകണമെന്ന ആർബിഐ നിർദ്ദേശിച്ചിട്ടുണ്ട്.

Leave a Reply