റെയിൽവെയുടെ കീഴിൽ ജോലി നേടാൻ അവസരം.

ഇന്റഗ്രൽ കോച്ച് ഫാക്ടറി ചെന്നൈ 39 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കോൺട്രാക്ട് മെഡിക്കൽ പ്രാക്ടീഷണർ, സ്റ്റാഫ് നേഴ്സ്, ഹൗസ് കീപ്പിംഗ് അസിസ്റ്റൻറ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. വിജ്ഞാപനത്തിൽ പറഞ്ഞപ്രകാരം യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷകൾ മെയ് 13, 2021 വരെ സമർപ്പിക്കാം.

കോൺട്രാക്ട് മെഡിക്കൽ പ്രാക്ടീഷണർ തസ്തികയിൽ 5 ഒഴിവുകളുണ്ട്. 75,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 53 വയസ്സാണ് പരമാവധി പ്രായം. എംബിബിഎസ് കൂടാതെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം.

സ്റ്റാഫ് നഴ്സ് തസ്തികയിൽ 13 ഒഴിവുകളുണ്ട്. 44,900 + DA & മാറ്റ് അലവൻസ് ആണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 20 വയസ്സു മുതൽ 40 വയസ്സു വരെയാണ് പ്രായപരിധി. രജിസ്റ്റേഡ് നേഴ്സ് ആയിരിക്കണം, കൂടാതെ മൂന്ന് വർഷത്തെ ജനറൽ നഴ്സിംഗ് കോഴ്സ് കഴിഞ്ഞവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.

ഹൗസ് കീപ്പിംഗ് അസിസ്റ്റൻറ് തസ്തികയിൽ 21 ഒഴിവുകളുണ്ട്. 18,000 രൂപ + DA & മറ്റ് അലവൻസ് ആണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സ് 33 വയസ്സുവരെയാണ് പ്രായപരിധി. പത്താം ക്ലാസ് പാസായവർക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത്.

ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി http://pbicf.in എന്ന സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികളെ ടെലിഫോണിക് ഇൻറർവ്യൂ മുഖേന ആയിരിക്കും തെരഞ്ഞെടുക്കുന്നത്. നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply