പോസ്റ്റ് ഓഫീസിൽ ജോലി

പോസ്റ്റൽ സർക്കിളിൽ ഒഴിവുകൾ.തമിഴ് നാട് പോസ്റ്റൽ സർക്കിളിൽ ആണ് 3162 ഗ്രാമീൺ ടക് സേവക്സ് പോസ്റ്റ് മാസ്റ്റർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയത്. കേന്ദ്ര സർക്കാർ ജോലി നോക്കുന്നവർക്ക് ഇതൊരു നല്ല അവസരം തന്നെയായിരിക്കും. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും സെപ്റ്റംബർ 30,2020 മുൻപായി അപേക്ഷിക്കാം.

ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ/ GDS എന്നീ തസ്തികകളിലേക്കാണ് അപേക്ഷിക്കാൻ അവസരം. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിൽ .12,000/-രൂപ മുതൽ 14,500/- രൂപ വരെയാണ് ശമ്പളം. 18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. SC/ST- 5 വർഷം ,(OBC)- 3 വർഷം , (PwD) 10 വർഷം ,(PwD) + OBC 13 വർഷം , (PwD) + SC/ST 15 വർഷം എന്നിങ്ങനെയാണ് പ്രായപരിധിയിൽ ലഭിക്കുന്ന ഇളവുകൾ .

ഏതെങ്കിലും അംഗീകൃത സ്കൂൾ/ബോർഡ് നിന്നും പത്താം ക്ലാസ് പാസ്സായവർക്കും നാട്ടിലെ ഭാഷ പരിജ്ഞാനം ഉള്ളവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. കൂടുതൽ യോഗ്യത വിവരങ്ങൾ ലഭിക്കുവാൻ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് താഴെയുണ്ട്, വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply