ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേർസണൽ സെലക്ഷൻ (ഐ.ബി.പി.എസ്) നിരവധി ഒഴിവുകളുമായി വിവിധ സംസ്ഥാനങ്ങളിലായി അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് ( www.ibps.in ) വഴി അപേക്ഷിക്കാം. യോഗ്യത, ഒഴിവുകൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും, ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക.
കേരളത്തിലും (32 ഒഴിവുകൾ ) തമിഴ് നാട്ടിലും (77 ഒഴിവുകൾ ) ഉൾപ്പടെ ഇന്ത്യയിൽ 1557 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. 23,700 രൂപ മുതൽ 42020 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 20 വയസ്സ് മുതൽ 28 വയസ്സ് വരെയാണ് പ്രായപരിധി. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രിയാണ് ആവശ്യമായ യോഗ്യത, കൂടുതൽ യോഗ്യത വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.
850 രൂപയാണ് അപേക്ഷ ഫീസ്, C/ST/PWBD/EXSM വിഭാഗം ഉദ്യോഗാർഥികൾക്ക് 175 രൂപയാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 23 സെപ്റ്റംബർ 2020. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
