കേന്ദ്ര സർക്കാർ ജോലി ഒഴിവുകൾ

ബ്രോഡ്കാസറ്റ് എഞ്ചിനീയറിങ് കൺസൾറ്റൻറ്സ് ഇന്ത്യ ലിമിറ്റഡ് പുതിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഡെപ്യൂട്ടി മാനേജർ, അസിറ്റന്റ് മാനേജർ, അക്കൗണ്ടന്റ്, എൽ ഡി ക്ലാർക്ക്, ഓഫീസ് അറ്റന്റന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. തസ്തികകളുടെ യോഗ്യത വിവരങ്ങളും ശമ്പളം, പ്രായപരിധി തുടങ്ങി വിവരങ്ങൾക്കും തുടർന്ന് വായിക്കുക.

ഡെപ്യൂട്ടി മാനേജർ തസ്തികളിൽ അപേക്ഷിക്കാനുള്ള യോഗ്യത കോമേഴ്സിൽ ( CA/ICWA ഉൾപ്പടെ)ഡിഗ്രിയും കൂടാതെ 7 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്കുമാണ് അപേക്ഷയ്ക്കാനുള്ള യോഗ്യത. 40 വയസ്സ് മുതൽ 45 വയസ്സ് വരെയാണ് പ്രായപരിധി, നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം 35,000 രൂപയാണ്.

അസിസ്റ്റന്റ് മാനേജർ തസ്തികയിൽ കുറഞ്ഞത് ബി കോമിൽ സെക്കന്റ് ക്ലാസും കൂടാതെ ബന്ധപ്പെട്ട മേഖലയിൽ 7 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. 30 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. 30,000 രൂപയാണ് ശമ്പളം.

അക്കൗണ്ടന്റ് ഒഴിവുകളിലേക്ക് എം കോം ( CA /ICWAI ) യോഗ്യത ഉള്ളവർക്കും കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്കുമാണ് അപേക്ഷിക്കാൻ കഴിയുന്നത്. 21,606/- രൂപ വരെയാണ് ശമ്പളം.

ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിൽ ഡിഗ്രി ഉള്ളവർക്കും കുറഞ്ഞത് 6 മാസത്തെ കമ്പ്യൂട്ടർ ഡിപ്ലോമ കോഴ്സ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം. 25 വയസ്സാണ് പ്രായപരിധി. 19,864/- രൂപയാണ് ശബളം.

ഓഫീസ് അറ്റന്റന്റ് തസ്തികയിൽ പത്താം ക്ലാസ് ജയിച്ചവർക്കും ലോക്കൽ ഭാഷയിലും ഇംഗ്ലീഷും ഹിന്ദിയും ഭാഷയിലും അറിവുണ്ടായിരിക്കണം. 18,070/ രൂപയാണ് ശമ്പളം. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply