വൈദ്യുതി ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

വൈദ്യതി ഉപയോഗിക്കുന്നവരാണ് നാമെല്ലാവരും . അത് കൊണ്ട് തന്നെ വൈദ്യതി ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് . കോവിഡിന്റെ പശ്ചാത്തലത്തിൽ ആളുകളുടെ ബുദ്ധിമുട്ടുകൾ മുന്നിൽ കണ്ട് കൊണ്ട് തന്നെ വൈധ്യുതി ബില് അടക്കാത്ത പക്ഷംവീടുകളിലെ വൈദ്യതി ബന്ധം വിച്ഛേദിക്കില്ല എന്ന് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ തുടർച്ചയായി വൈദ്യതി ബില്ല് അടക്കാത്ത ഉപഭോക്താക്കളൾക്ക് ഫൈൻ ഈടാക്കുമെന്ന് കെ.എസ്.സി.ബി അറിയിച്ചു .

നിലവിൽ ഏപ്രിൽ 19 മുതൽ ജൂൺ 20 വരെയുള്ള ബില്ല് അടയ്ക്കാൻ ഉപഭോക്താക്കൾക്ക് ഡിസംബർ വരെ കാലാവധി അനുവദിച്ചിട്ടുണ്ട്. ഇവ തന്നെ അഞ്ചു തരം ഗഡുക്കളാക്കി അടക്കുവാനുള്ള സൗകര്യവും ഏർപെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് കെ.എസ്. സി.ബി ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ടാൽ മാത്രം മതിയാകും. നിങ്ങൾക്ക് ഗഡുക്കളായി അടയ്ക്കാനുള്ള ആനുകൂല്യം ഉണ്ടെങ്കിൽ അതിന്റെ വിഷാദശാംശങ്ങളും അറിയാൻ സാധിക്കുന്നതാണ് .

ഇനി ജൂൺ 20ന് ശേഷമുള്ള വൈധ്യുത ബില്ല് അടയ്ക്കാത്ത പക്ഷം നിങ്ങൾക്ക് വൈധ്യുത ബില്ലിന്റെ 18 ശതമാനം അധിക തുക കൂടെ ഫൈൻ ആയി ചുമത്താനാണ് ഇപ്പോൾ കെ.എസ്.സി.ബി തീരുമാനിത്തിട്ടുള്ളത്. എന്നാൽ വൈധ്യുതി ബന്ധം വിച്ഛേദിക്കില്ല എന്നുറപ്പും തരുന്നുണ്ട്. കോവിഡിന്റെ പ്രത്യേക പശ്ചാത്തലം കണക്കിലെടുത്താണ് ഈ തീരുമാനം ഉണ്ടായത്. കൊറോണയുടെ സാഹചര്യത്തിൽ പലരും വൈദ്യതി ബില്ല് അടയ്ക്ക്കേണ്ട എന്ന നിലപാടിൽ വരുന്നുണ്ട്. അവർക്ക് വേണ്ടിയാണ് ഈ ഒരു പുതിയ നിയമം വന്നത്.

Leave a Reply