ആടിനെ വളർത്തുന്നവർക്ക് വളരെയേറെ ഉപയോഗപ്പെടുന്ന ഒരു അറിവാണ് ഇവിടെ ഷെയർ ചെയ്യുന്നത്. വളരെ കുറഞ്ഞ ചിലവിൽ നല്ല സൗകര്യത്തോട് കൂടി ഒരു ആട്ടിൻ കൂട് നിർമ്മിക്കുന്നതെങ്ങനെ, ആവശ്യമായ സാധനം തുടങ്ങിയ വിവരങ്ങളാണ് ഇവിടെ വിവരിക്കുന്നത്. 5 അടി നീളത്തിലും 5 അടി വീതിയിലും ആണ് ഒരു മുട്ടനാടിന്റെ കൂട് നിർമിച്ചിരിക്കുന്നത്. 1500 രൂപയുടെ തടിയും 4 കാലുകളായി കൊന്ന മരത്തിന്റെ തടിയും , 200 രൂപയുടെ ആണി, ബന്ധപ്പെട്ട സാധനം, ഷീറ്റ് ഏകദേശം 1350 രൂപ.
മൊത്തത്തിൽ ഏകദേശം 3050 രൂപയോളം രൂപ വില വരുന്ന കൂട് നിർമിച്ച രീതിയാണ് താഴെ വിഡിയോയിൽ കൊടുത്തിട്ടുള്ളത്. ഒരുപാട് ആളുകളുടെ പ്രശ്‌നമാണ് എട്ടിന്റെ കൂട് , വാങ്ങാനാണെങ്കിൽ കുറഞ്ഞത് 15000 രൂപയോളം വില വരുന്നത് കൊണ്ട് തന്നെ അത് അധികം ആളുകൾക്കും ഒരു ബുദ്ധിമുട്ട് തന്നെയായിരിക്കും. അത് കൊണ്ട് തന്നെ ഇത് പോലെ ഒരു കൂട് നിർമിച്ചാൽ സാമ്പത്തികമായി ബുദ്ധിമുട്ടും ഉണ്ടാകില്ല, ആടിന് വൃത്തിയുള്ള കൂടും ലഭിക്കും.
ധാരാളം ആളുകൾ ഈ ഒരു അവസരത്തിൽ ( കൊറോണയുടെ പശ്ചാത്തലത്തിൽ ) കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. മുതൽ മുടക്കാണ് എല്ലാവരുടെയും പ്രശ്‌നം. കൂടിന് വരുന്ന ചിലവ് കുറയ്ക്കാൻ ഇത് പോലെ നമ്മുക്ക് സ്വന്തമായി നിർമിക്കാവുന്നതാണ്. ഉയരത്തിൽ നിർമിച്ച കൂടായത് കൊണ്ട് തന്റെ വൃത്തിയായി സൂക്ഷിക്കാൻ കഴിയും എന്നതാണ് ഇതിന്റെ സവിശേഷത.
