മുഖം കാണിക്കാതെ തന്നെ നിങ്ങൾക്ക് യൂട്യൂബ് ചാനൽ തുടങ്ങുവാനും അതിൽ നിങ്ങൾക്ക് സക്‌സസ് ആകുവാനും ഉതകുന്ന നല്ല ഐഡിയാസ് ആണ് ഇവിടെ പറയാൻ പോകുന്നത്. ഒന്നാമതായി നിങ്ങൾക്ക് മൂവി റിവ്യൂസ് സെലക്ട് ചെയ്യാവുന്നതാണ്. ഇതിനായി നല്ല തരം ഫോട്ടോസ് സെലക്ട് ചെയ്ത് നല്ല ഇന്റെരെസ്റ്റിംഗ് ആയ രീതിയിൽ നല്ല വോയ്‌സിൽ കണ്ടെന്റ് പ്രസേൻഡ് ചെയ്യുകയാണെങ്കിൽ ആ ചാനൽ സക്‌സസ് ആവാൻ ചാൻസുണ്ട് .
അത് പോലെ മറ്റൊരു ഇന്റെരെസ്റ്റിംഗ് മേഖല ആണ് ഫേസ് കാണിക്കാതെ തുടങ്ങാവുന്ന കുക്കിംഗ് ചാനലുകൾ . നമ്മുടെ നാട്ടിലൊക്കെ ഇപ്പോൾ വളരെ ഫേമസ് ആയി മാറിക്കൊണ്ടിരിക്കുകയാണ് ഈ ഒരു രീതിയിലുള്ള കുക്കിംഗ് ചാനലുകൾ . ഒരുപാട് പേര് നല്ല രീതിയിൽ തന്നെ വരുമാനം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് . അടുത്ത ഏരിയ ആണ് ഗെയിമിംഗ് ചാനൽ . പോപ്പുലർ ആയിട്ടുള്ള യൂട്യൂബർസ് ഇത് ചെയ്യുന്നുണ്ട്. ഇവ കൂടാതെ ഫ്രഷേഴ്‌സ് ആയിട്ടുള്ള ആളുകൾക്കും ഇവ തുടങ്ങാനും നല്ല ഒരു അവസരമാണ് . ഇത് പോലുള്ള തീമുകൾ സെലക്ട് ചെയ്യുമ്പോൾ പെട്ടെന്ന് റീച് കിട്ടാനുള്ള ചാൻസുകൾ ഉണ്ട് . ഒരുപാട് ഡിമാൻഡ് നീഷ് ആണ് ഗെയിമിംഗ് നീഷ് .
മറ്റൊരു രീതിയാണ് ആണ് ന്യൂസ് അല്ലെകിൽ ടെക് ന്യൂസ് അപ്ഡേറ്റ്‌സ് . ക്വാളിറ്റിയുള്ള ട്രെൻഡിങ് ന്യൂസും അപ്ഡേറ്റഴ്സും ഒക്കെ നിങ്ങൾക്ക് അനലൈസ് ചെയ്ത് ചാനൽ തുടങ്ങാവുന്നതാണ്. അടുത്ത ഐഡിയ ആണ് ട്യൂട്ടോറിയൽസ് അല്ലെങ്കിൽ കോഴ്‌സസ് ചാനൽ . നിങ്ങൾക്ക് എജ്യുകാറ്റിവ് ആയ കാര്യങ്ങൾ പറഞ്ഞു കൊടുക്കാനുള്ള കഴിവുണ്ടെങ്കിൽ തീർച്ചയായും സക്‌സസ് ആയി തുടരാൻ പറ്റുന്ന ഒരു തീമാണ് ഇത് . സ്‌ക്രീൻ റെക്കോർഡിങ് ആണ് മെയിൻ ആയിട്ടും ഇതിന് വേണ്ടി വരുന്നത് . അടുത്തതായി വരുന്നതാണ് ഡി ഐ യു (ഡു ഇറ്റ് യൂർസെൽഫ് എന്ന കാറ്റഗറിയും അത് പോലെ ക്രാഫ്റ്റ് / ലൈഫ് ഹാക്‌സ് . ലാംഗ്വേജ് പോലും പ്രോബ്ലം ഇല്ലാതെ നിങ്ങൾക്ക് നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാവുന്ന ഒരു ഐഡിയ ആണ് ഇത് . നിങ്ങൾക് ക്രാഫ്റ്റ് അല്ലെങ്കിൽ ആർട് ചെയ്യാൻ താല്പര്യം ഉണ്ടായാൽ മാത്രം മതി .
അടുത്ത കാറ്റഗറിയാണ് ആനിമാറ്റഡ് സ്റ്റോറീസ് . നല്ല ഡിമാൻഡ് ഉള്ള ഒരു ഏരിയ ആണിത്. ഫേസ് കാണിക്കാതെ ചെയ്യുന്ന വീഡിയോസ് ആയത് കൊണ്ട് തന്നെ വോയ്‌സിനും പ്രെസെന്റേഷനും അത്ര തന്നെ പ്രാധാന്യം ഇങ്ങനെ ചാനൽ തുടങ്ങുമ്പോൾ വേണ്ടി വരുന്നു . അത് പോലെ വീഡിയോ ഷൂട്ട് ചെയ്യുമ്പോഴും എഡിറ്റ് ചെയ്യുമ്പോഴും കട്ട് ചെയ്യുന്നതും അത് പോലെ ഷോട്സ് വരുന്നതും ഒക്കെ നല്ല രീതിയിൽ മിക്‌സായി വരാൻ ശ്രദ്ധിക്കുക . അത് പോലെ വീഡിയോ എടുക്കുമ്പോൾ ലാഗ് ഫീൽ ചെയ്യാതെ വീഡിയോ എടുക്കാൻ ശ്രദ്ധിക്കുക.
