പെൻഷൻ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

സംസ്ഥാന സർക്കാരിന്റെ നൂറു കർമദിന പദ്ധതികളുടെ ഭാഗമായി ഒരുപാട് പദ്ധതികൾ രൂപീകരിച്ചിരിരുന്നു. അതിൽ പ്രധാനമായ ഒരു പദ്ധതിയായിരുന്നു പെൻഷൻ തുക 1300 ൽ നിന്നും 1400 രൂപ ആക്കി ഉയർത്തിയത്. ഇനി സെപ്റ്റംബർ മുതൽ 1400 രൂപയായിരിക്കും പെൻഷൻ തുകയായി ലഭിക്കുന്നത് . നാലഞ്ചു മാസത്തെ തുക ഒരുമിച്ചു ഘഡുക്കൾ ആയി ലഭിച്ചിരുന്ന പെൻഷൻ ഇനി മാസം തോറും ലഭിക്കും എന്നത് ഒരു സന്തോഷ വാർത്തയാണ്. നിലവിൽ മസ്റ്ററിങ് പൂർത്തിയാക്കി പെൻഷൻ ഉപഭോക്താക്കളായ ആളുകളെ തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങൾ വഴിയോ അല്ലെങ്കിൽ പഞ്ചായത് വഴിയോ കർശന പരിശോധനകൾ വരാൻ പോവുകയാണ് .

നമ്മുടെ വീട്,സാമ്പത്തിക ചുറ്റുപാട് ,കൈവശമുള്ള ഭൂമിയുടെ അളവ് ,വീട്ടിൽ നാലുചക്ര വാഹനങ്ങൾ ഉണ്ടെങ്കിൽ അത് ,വീടിന്റെ റൂഫിങ് ,ടൈലിങ് ,എ .സി പോലുള്ള ആഡംബര ഗൃഹോപകരണങ്ങൾ , ഗവണ്മെന്റ് ഉദ്യോഗസ്ഥർ, വിദേശത്തു ജോലി ചെയ്യുന്നവർ മുതലായ കണക്കിലെടുത്തു കർശന മാനദണ്ഡൽ ഒക്കെ പരിഗണിച്ചുള്ള പരിശോധനകൾ ഇനി വരും ദിവസങ്ങളിൽ വരികയാണ്. അനർഹരായ ആളുകൾ പെൻഷൻ തുക ഒരു കാരണവശാലും കൈപറ്റരുത് എന്ന് സർക്കാരിന് നിര്ബന്ധമുള്ളത് കൊണ്ട് തന്നെയാണ് ഇങ്ങനെ പരിശോധന നടത്താൻ ഉദ്ദേശിക്കുന്നത്.

ഇനി പുതുതായി പെൻഷൻ അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ അപേക്ഷ ഫോമിന്റെ കൂടെ ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ്,വോട്ടേഴ്‌സ് ഐഡി, റേഷൻ കാർഡിന്റെ കോപ്പി ,വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഇവയെല്ലാം തന്നെ ഒരുമിച്ച് വെച്, പാഞ്ചായത്തിലോ മുൻസിപ്പാലിറ്റി തലത്തിലോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. പെൻഷൻ അർഹരാണെങ്കിൽ അടുത്ത മാസം തന്നെ തുക അക്കൗണ്ടിൽ വന്നു ചേരുന്നതാണ്. അനർഹരായവർക്ക് തുക കൈ പറ്റാൻ അവകാശമില്ല എന്നുള്ളത് പോലെ , അവകാശപ്പെട്ട ഒരുപാട് പേർക്ക് തുക കിട്ടുന്നില്ല എന്ന സത്യവും ഉണ്ട്.

Leave a Reply