അറുപത് വയസ്സ് പൂർത്തിയായവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. നിങ്ങളുടെ കയ്യിൽ കുറച്ചു തുക നീക്കിയിരുപ്പ് ഉണ്ടെങ്കിൽ ,നിങ്ങൾക്ക് പ്രതിമാസം ഇനി 1000 രൂപ മുതൽ 10,000 രൂപ വരെ ലഭിക്കും. എന്നാൽ യഥാർത്ഥത്തിൽ ഒട്ടുമിക്ക പേരും ഈ ഒരു പദ്ധതിയെ കുറിച്ചു കേട്ടറിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. “പ്രധാന മന്ദ്രി വയവന്ദന യോജന” എന്നാണ് ഈ പദ്ധതിയുടെ പേര്. ഈ പദ്ധതിയിൽ ചേർന്ന് തൊട്ടടുത്തുള്ള മാസം തന്നെ നിങ്ങൾക്ക് പെൻഷൻ ആനുകൂല്യം ലഭിച്ചു തുടങ്ങുന്നു എന്നതാണ് പ്രധാനപ്പെട്ട ഒരു നേട്ടം. ഈ പദ്ധതി പ്രകാരം ഒരു മാസം കൂടുമ്പോഴോ,മൂന്നു മാസം കൂടുമ്പോഴോ ,ആറ് മാസം കൂടുമ്പോഴോ ,അല്ലെങ്കിൽ ഒരു വർഷം കൂടുമ്പോഴോ ആനുകൂല്യം കൈപ്പറ്റാനുള്ള സ്കീമുകളും ഉണ്ട്.
2019 ൽ ആണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. 2020 ഓട് കൂടെ ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള കാലാവധിയും അവസാനിച്ചിരുന്നു. എന്നാൽ കൊറോണ പശ്ചാത്തലത്തിൽ 2023 മാർച്ച് 31 വരെ കാലാവധി നീട്ടിയിട്ടുണ്ട്. ഈ പദ്ധതിയിലേക്ക് ഒറ്റതവണയായി ഒന്നര ലക്ഷം രൂപ മുതൽ പതിനഞ്ചു ലക്ഷം രൂപ വരെ നിക്ഷേപിക്കലാണ് നിങ്ങൾ ഈ പദ്ധതിയിലേക്ക് ചേരാൻ വേണ്ടി ചെയ്യേണ്ട കാര്യം. ഒന്നര ലക്ഷം നിക്ഷേപിക്കുന്ന നിക്ഷേപകന് പ്രതിമാസം 1000 രൂപ പെൻഷൻ ലഭിക്കുന്നു. എന്നാൽ 15 ലക്ഷം നിക്ഷേപിക്കുന്ന നിക്ഷേപകന് പ്രതിമാസം 10,000 രൂപ വരെയും പെൻഷൻ ലഭിക്കുന്നു.
എൽ ഐ സി മുഘേനെ നിങ്ങൾക്ക് ഈ പദ്ധതിയിലേക്ക് ചേരാനായി സാധിക്കുന്നതാണ്. തുടക്കത്തിൽ പറയുന്ന അതെ പലിശ നിരക്കിൽ തന്നെയാകും നിങ്ങൾക്ക് പദ്ധതിയുടെ അവസാനം വരെ പെൻഷൻ കിട്ടുന്നത്. 10 വർഷമാണ് ഈ പദ്ധതിയുടെ പൂർണമായ കാലാവധി. 10 വർഷത്തിന് ശേഷം അവസാന മാസത്തെ പെൻഷൻ തുകയും കൂടാതെ നിങ്ങൾ നിക്ഷേപിച്ച നിക്ഷേപ തുകയും ലഭിക്കുന്നു. തക്കതായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് ഈ പദ്ധതിയിൽ നിന്നും പിന്മാറാൻ സാധിക്കുകയുള്ളു.
