റേഷൻ കാർഡ് ഉള്ളവർക്ക് 5 ലക്ഷം രൂപയുടെ സഹായം

നിങ്ങൾക്ക് റേഷൻ കാർഡ് ഉണ്ടെങ്കിൽ ഈ പറയുന്ന കാര്യങ്ങളെല്ലാം നിങ്ങളുടെ റേഷൻകാർഡിൽ ഉൾപ്പെടുത്തി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെയാണ് ലഭിക്കാൻ പോകുന്നത്. വ്യത്യസ്തമായ പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നത്. എന്നാൽ എന്തെങ്കിലും അസുഖങ്ങൾ ഒക്കെ വരുമ്പോൾ ആരോഗ്യഇൻഷുറൻസ് ഇല്ലാത്തവർക്ക് വളരെ ബുദ്ധിമുട്ട് ആകും.

എന്നാൽ അഞ്ച് ലക്ഷം രൂപവരെ ചികിത്സ സഹായം ആണ് നിങ്ങളുടെ റേഷൻകാർഡിൽ ഒളിഞ്ഞു കിടക്കുന്നത്. കേരളത്തിലെ 40 ശതമാനം ആളുകൾക്ക് ഈ ആനുകൂല്യം ലഭിക്കും. നിങ്ങളുടെ റേഷൻ കാർഡിന് പുറകുവശത്ത് താഴെപ്പറയുന്ന ഏതെങ്കിലും സീൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് 5 ലക്ഷം രൂപയുടെ വരെ പരിരക്ഷ ലഭിക്കും. പി എം ജെ എ വൈ, കെ എ എസ് പി, ചിസ് പ്ലസ്, ആർ എസ് ബി വൈ ഇതിൽ ഏതെങ്കിലും സീൽ നിങ്ങളുടെ റേഷൻകാർഡ് പുറകുവശത്ത് ഉണ്ടെങ്കിൽ 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതായിരിക്കും.

2011ലെ സെൻസസിൽ ഉൾപ്പെടുത്തിയ ഈ കാര്യം അധികമാർക്കും അറിയില്ല. പി എം ജെ എ വൈ എന്ന ഒരു ആപ്ലിക്കേഷൻ ഉപയോഗിച്ച് ഇതിൻറെ ചികിത്സ ഏതൊക്കെ സ്ഥലത്താണ് എന്ന് നിങ്ങൾക്ക് പരിശോധിക്കാൻ സാധിക്കും. ബൈപ്പാസ് സർജറി, ആൻജിയോപ്ലാസ്റ്റി, ക്യാൻസർ സർജറി, മുട്ട് മാറ്റി വെക്കൽ, നട്ടെല്ല് സംബന്ധമായ സർജറി തുടങ്ങിയ ചികിത്സയ്ക്ക് എല്ലാം ഈ ആനുകൂല്യം ലഭിക്കും.

Leave a Reply