ധനവകുപ്പിന്റെ പുതിയ സർക്കുലർ വന്നു

സംസ്ഥാന സർക്കാരിൻറെ സാമൂഹ്യ ക്ഷേമ പെൻഷൻ കൈപ്പറ്റുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ ഷെയർ ചെയ്യുന്നത്. ജനുവരിമുതൽ 1500 രൂപയാണ് പെൻഷൻ തുകയായി ലഭിക്കുന്നത്, എന്നാൽ സംസ്ഥാന ധനവകുപ്പിനെ പുതിയ സർക്കുലർ പ്രകാരം സാമൂഹ്യ സുരക്ഷാ പെൻഷൻ തുക അനർഹമായി കൈപ്പറ്റിയ തുക തിരിച്ചുപിടിക്കു൦ എന്നാണ് അറിയുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ വർഷം ജനുവരിയിൽ ഇറക്കിയ സർക്കുലറിൽ വന്ന പിഴവ് തിരുത്തിയാണ് ധനവകുപ്പ് ഇപ്പോൾ പുതിയ സർക്കുലർ ഇറക്കിയിരിക്കുന്നത്.

വാങ്ങിയ തുക തിരിച്ചു നൽകുന്നതിനെ പറ്റിയുള്ള നോട്ടീസ് ബന്ധപ്പെട്ട വ്യക്തികൾക്ക് തദ്ദേശസ്ഥാപന സെക്രട്ടറി നൽകണമെന്നാണ് ധനവകുപ്പിനെ ഇപ്പോഴത്തെ നിർദ്ദേശം. ചിലരുടെ ബാങ്ക് അക്കൗണ്ടിൽ സാമൂഹ്യസുരക്ഷാ പെൻഷനുകളും ക്ഷേമപെൻഷനുകളും എത്താതിരിക്കാനുള്ള കാരണത്തെ കുറിച്ചാണ്. സാമൂഹിക സുരക്ഷാ പെൻഷനുകൾ കിട്ടുന്ന അക്കൗണ്ടിൽ മിനിമം ബാലൻസ് സർവീസ് ചാർജുകൾ ഇവ ഒഴിവാക്കുവാനായി സീറോ ബാലൻസ് അക്കൗണ്ട് ആണ് എടുത്തിരിക്കുന്നത്. സീറോ ബാലൻസ് അക്കൗണ്ട് കൾക്ക് ചില നിയന്ത്രണങ്ങളും പരിമിതികളുമുണ്ട്. പല സീറോ ബാലൻസ് കൗണ്ടറുകളിലും ഒരു മാസത്തിൽ നാല് ട്രാൻസാക്ഷൻ മാത്രമേ സാധ്യമാവുകയുള്ളൂ

അതുമാത്രമല്ല അമ്പതിനായിരം രൂപയിൽ കൂടുതലുള്ള ഇടപാടുകളും ഈ അക്കൗണ്ടുകളിൽ സാധ്യമല്ല. ഈ കാരണങ്ങൾ കൊണ്ടാകും സീറോ ബാലൻസ് അക്കൗണ്ട് ഉള്ള ഏകദേശം 4800 ആളുകൾക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് പെൻഷൻ തുക ക്രെഡിറ്റ് ചെയ്യപ്പെടാതെ ആ തുക തിരിച്ചു ക്ഷേമനിധിയുടെ അക്കൗണ്ടുകളിലേക്ക് തന്നെ തിരിച്ചു വന്നിരിക്കുന്നു എന്നാണ് അറിയുന്നത്. ബാങ്കിൻറെ പ്രശ്നം അല്ലെങ്കിൽ സേവനയുടെ വെബ്സൈറ്റ് നിങ്ങളുടെ പെൻഷൻ ഡീറ്റെയിൽസ് ചെക്ക് ചെയ്യുക.

മറ്റൊരു കാര്യം പുതിയതായി സാമൂഹികക്ഷേമ പെൻഷനുകൾക്ക് അപേക്ഷിക്കുന്നവർക്ക് നിശ്ചയിച്ചിരിക്കുന്ന പുതുക്കിയ മാനദണ്ഡങ്ങളെ കുറിച്ചാണ്. വീടിൻറെ വലിപ്പവും സൗകര്യവും കൂടി പെൻഷൻ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളാണ് താമസിക്കുന്ന വീട് 2000 sqft കൂടുതലാണെങ്കിലും വീട്ടിൽ എസി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇനി മുതൽ സാമൂഹ്യ സുരക്ഷാ പെൻഷൻ അപേക്ഷിക്കാൻ കഴിയുന്നതല്ല.

https://youtu.be/TaXZd8HW41A

Leave a Reply