1 ലക്ഷം ലാഭം കിട്ടുന്ന ബിസിനസ്സ്

നാമെല്ലാവരും തുടങ്ങാൻ ആഗ്രഹിക്കുന്നത് കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങാൻ കഴിയുന്നതും എന്നാൽ കൂടുതൽ ലാഭം കിട്ടുന്നതുമായ ബിസിനസുകൾ ആണ്. അത്തരത്തിൽ ഒരു സംരംഭത്തെക്കുറിച്ച് ആണ് ഇവിടെ വിവരിക്കുന്നത്. ഇവിടെ കേരളത്തിൽ നാച്ചുറൽ പ്രൊഡക്ടുകൾ വളരെ ഡിമാൻഡ് ഉള്ള ഒന്നാണ്. കെമിക്കൽ രഹിത പ്രൊഡക്ടുകൾക്ക് വിപണിയിൽ ഏറെ സാധ്യത ഉള്ളതാണ്. അത്തരത്തിൽ ഒരു പ്രോഡക്റ്റ് ആണ് കോക്കനട്ട് ചാർക്കോൾ ടൂത്ത് പൗഡർ.

ഏകദേശം 300 രൂപ മുതലാണ് ഓൺലൈൻ സൈറ്റുകളിൽ ഇതിൻറെ വില, പക്ഷേ അവയൊന്നും 100% ചാർക്കോൾ രഹിത പ്രോഡക്ടുകൾ അല്ലാത്തത് ആവാം. പക്ഷേ നമുക്ക് പൂർണ്ണമായും കെമിക്കൽ രഹിത ചാർക്കോൾ പൌഡർ ഉണ്ടാക്കാൻ സാധിച്ചാൽ അത് ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചാൽ വിപണി കയ്യടക്കുമെന്നത് ഉറപ്പുള്ള കാര്യം തന്നെയാണ്. ചിരട്ട ആണ് പ്രധാനമായും ഇതിന് അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നത്. ചിരട്ടകൾ കുറഞ്ഞവിലയിൽ നമുക്ക് ഹോൾസെയിലായി നാട്ടിൽ നിന്നു തന്നെ വാങ്ങാൻ കഴിയും.

പിന്നീട് നമുക്ക് ആവശ്യമുള്ളത് ഒരു ചാർക്കോൾ പൗഡർ മേക്കിങ് മെഷീൻ ആണ്. ചിരട്ട കത്തിച്ചതിനു ശേഷം ഈ മിഷനിലേക്ക് ഇടുകയും അതിനോടൊപ്പം കുരുമുളക് ഉപ്പ് ഏലക്ക തുടങ്ങിയത് കൂടെ ചേർത്ത് മിക്സ് ആക്കുകയും ചെയ്താൽ ഈ പ്രോഡക്റ്റ് സിമ്പിൾ ആയി ഉണ്ടാക്കാൻ സാധിക്കും. ഏകദേശം അറുപതിനായിരം രൂപയാണ് ഈ മെഷീൻ വില. ഇതിനോടൊപ്പം പാക്കിങ് മെഷീൻ ഇരുപതിനായിരം രൂപ വെൽഡിങ് മെഷീൻ പതിനായിരം രൂപ മറ്റു ചിലവുകൾ എല്ലാം കൂടി കൂട്ടിയാൽ ഒരു ലക്ഷം രൂപയിൽ നമുക്ക് ഈ സംരംഭം തുടങ്ങാൻ ആകും.

ഇതിൻറെ മാർക്കറ്റിങ്ങിന് നമുക്ക് പ്രധാനമായും ഓൺലൈൻ സൈറ്റുകൾ തന്നെ ആശ്രയിക്കാം കൂടാതെ സൂപ്പർമാർക്കറ്റുകൾ റീട്ടെയിൽ ഷോപ്പുകൾ മറ്റു ചെറിയ കടകൾ എല്ലാം വഴി നമ്മുടെ പ്രൊഡക്ട് വിൽക്കാൻ സാധിക്കും. ഒരു നല്ല പാക്കിംഗ് കവർ ഓടുകൂടി 100% നാച്ചുറൽ പ്രോഡക്റ്റ് ആണെന്ന് മനസ്സിലാക്കാൻ കഴിയുന്ന പരസ്യത്തോടുകൂടി ഈ പ്രോഡക്റ്റ് മാർക്കറ്റിൽ ഇറക്കിയാൽ നമുക്ക് വലിയ ലാഭം കൊയ്യാൻ സാധിക്കും. 10 കിലോ പൗഡർ ഉണ്ടാക്കാൻ നമുക്ക് ഏകദേശം വേണ്ടിവരുന്നത് 5650 രൂപയാണ് എന്നാൽ ഇത്രയും സാധനം വിൽക്കുമ്പോൾ പ്രതിമാസം ഏകദേശം ഒരു ലക്ഷം രൂപയോളം ലാഭം കിട്ടും. ഈ സംരംഭത്തെ പറ്റി കൂടുതൽ മനസ്സിലാക്കാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടു മനസ്സിലാക്കാം.

Leave a Reply