ഭക്ഷ്യക്കിറ്റ് വാങ്ങുന്നവർക്ക് സന്തോഷവാർത്ത

സൗജന്യ ഭക്ഷ്യ കിറ്റ് വാങ്ങുന്നവർക്ക് സന്തോഷം നൽകുന്ന ഒരു വിവരമാണ് ഇവിടെ ഷെയർ ചെയ്യുന്നത്. നിങ്ങൾക്ക് 500 രൂപയുടെ കൂപ്പൺ 50 കിലോ സൗജന്യ അരിയും ഉടൻ തന്നെ ലഭിക്കുന്നതാണ്. ഇത് ആർക്കൊക്കെയാണ്, എപ്പോഴാണ്, എങ്ങനെയാണ് വിതരണം ചെയ്യുന്നത് തുടങ്ങി വിവരങ്ങളാണ് താഴെ വിവരിക്കുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ആശ്വാസം പകരുന്ന ഒരു പദ്ധതിയായിരുന്നു സൗജന്യ ഭക്ഷ്യ കിറ്റ്. ഇപ്പോൾ പ്രീ പ്രൈമറി, ലോവർ പ്രൈമറി, അപ്പർ പ്രൈമറി വിഭാഗങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് 300 രൂപ മുതൽ 500 രൂപ വരെയുള്ള കൂപ്പണുകൾ ലഭ്യമാക്കി തുടങ്ങിയിരിക്കുന്നു. പഠിക്കുന്ന ക്ലാസുകൾക്ക് അനുസരിച്ച് അരിയും ഭക്ഷ്യ കൂപ്പണുകൾ ലഭിക്കും.

സപ്ലൈകോയുടെ ഔട്ട്ലെറ്റ് വഴിയോ മാവേലി സ്റ്റോർ വഴിയോ ഇഷ്ടമുള്ള സാധനങ്ങൾ ഭക്ഷ്യ കൂപ്പൺ ഉപയോഗിച്ച് വാങ്ങിക്കാൻ സാധിക്കും. പ്രീ പ്രൈമറി വിഭാഗങ്ങൾ പഠിക്കുന്ന കുട്ടികൾക്ക് 2 കിലോ അരിയും 300 രൂപയുടെ കൂപ്പൺ ആയിരിക്കും ലഭിക്കുന്നത്. ലോവർ പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് 6 കിലോ അരിയും 300 രൂപയുടെ ഭക്ഷ്യ കൂപ്പണും ആയിരിക്കും ലഭിക്കുന്നത്. അപ്പർ പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് 10കിലോ അരിയാണ് ലഭിക്കുന്നത് കൂടാതെ 500 രൂപയുടെ കൂപ്പൺ mm കൂപ്പണും ആയിരിക്കും ലഭിക്കുന്നത്.

Leave a Reply