കൊച്ചിൻ ഷിപ്പ്‌യാർഡ്- ൽ ജോലി നേടാം.

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരെ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം നൽകിയിട്ടുണ്ട് .താല്പര്യമുള്ളവർക്ക് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 18, 2021. തസ്തികകളും അവരുടെ ഒഴിവുകളും, യോഗ്യത, അപേക്ഷിക്കേണ്ട രീതി, തുടങ്ങി വിവരങ്ങൾ മനസ്സിലാക്കാൻ തുടർന്നു വായിക്കുക

കമ്മീഷനിംഗ് അസിസ്റ്റൻറ് (മെക്കാനിക്കൽ) തസ്തികയിൽ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. പത്താംക്ലാസ് ആണ് ആവശ്യമായ യോഗ്യത, കൂടാതെ കുറഞ്ഞത് പത്തു വർഷത്തെ പോസ്റ്റ് കോളിഫിക്കേഷൻ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

കമ്മീഷനിംഗ് അസിസ്റ്റൻറ് (ഇലക്ട്രിക്കൽ) തസ്തികയിൽ 26 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുന്നത് പത്താം ക്ലാസ് ആണ് യോഗ്യത. കൂടാതെ 10 വർഷത്തെ പ്രവർത്തി പരിചയവും.

കമ്മീഷനിംഗ് അസിസ്റ്റൻറ് (എലക്ട്രോണിക്). ഇൻഫർമേഷൻ കണ്ട്രോൾസ് തസ്തികയിൽ 30 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് ജയിച്ചവർക്കും പത്തുവർഷത്തെ പോസ്റ്റ് കോളിഫിക്കേഷൻ എക്സ്പീരിയൻസ് ഉള്ളവർക്കും

കരാർ അടിസ്ഥാനത്തിൽ നിയമനം നടക്കുന്ന ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ യോഗ്യത ഉണ്ട് . 45 വയസ്സാണ് പരമാവധി പ്രായപരിധി. കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുവാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. താഴെ ലിങ്കിൽ കൊടുത്തിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply