കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്-ൽ ഒഴിവുകൾ

കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് വിവിധ തസ്തികകളിലായി യോഗ്യതയുള്ളവർ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 13 തസ്തികകളിൽ ആയിട്ടാണ് യോഗ്യത അനുസരിച്ച് അപേക്ഷിക്കാൻ അവസരം ഉള്ളത്. എക്സിക്യൂട്ടീവ് ട്രെയിനിങ്, പേഴ്സണൽ ഓഫീസർ, സെക്യൂരിറ്റി ഓഫീസർ, മൈൻസ് ഫോർമാൻ, ജൂനിയർ ടെക്നീഷ്യൻ തുടങ്ങി നിരവധി ഒഴിവുകളിലേക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

പേഴ്സണൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി ഉള്ളവർക്കും കൂടാതെ പേഴ്സണൽ മാനേജ്മെൻറ്-ൽ പിജി ഉള്ളവർക്കും ആണ്. കൂടാതെ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. സെക്യൂരിറ്റി ഓഫീസർ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഡിഗ്രിയും 10 വർഷത്തെ പ്രവൃത്തിപരിചയം ആണ്.

മൈൻസ് ഫോർമാൻ തസ്തികയിൽ പത്താം ക്ലാസും മൈൻസ് ഫോർമാൻ സർട്ടിഫിക്കറ്റ് കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം പ്രായം തെളിയിക്കാൻ ആയി പത്താംക്ലാസിലെ അല്ലെങ്കിൽ തത്തുല്യമായ സർട്ടിഫിക്കറ്റ് ഹാജരാക്കുക, കൂടാതെ യോഗ്യത, ജാതി, പ്രവൃത്തിപരിചയം തുടങ്ങിയ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ കോപ്പിയും ഹാജരാക്കേണ്ടതാണ്.

നോട്ടിഫിക്കേഷനിൽ പറഞ്ഞപ്രകാരം അപേക്ഷകൾ പൂരിപ്പിച്ചശേഷം ഹെഡ് ഓഫ് ഡിപ്പാർട്ട്മെൻറ് കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്, ശങ്കരമംഗലം, ചവറ, കൊല്ലം 691583 എന്ന വിലാസത്തിലേക്ക് മാർച്ച് മുൻപായി അപേക്ഷ സമർപ്പിക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply