പോസ്റ്റ്‌ ഓഫീസ് ജോലി സ്ഥിര നിയമനം

മെയിൽ മോട്ടോർ സർവീസ്, ഹൈദരാബാദ് സ്റ്റാഫ് കാർഡ് ഡ്രൈവർ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഒരു കേന്ദ്ര സർക്കാർ ജോലി നേടാൻ ആഗ്രഹിക്കുന്ന എല്ലാവര്ക്കും ഇതൊരു സുവർണ അവസരം ആണ്. താല്പര്യമുള്ളവർക്ക് ഓഫ്‌ലൈനെയായി അപേക്ഷയ്ക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 18,2020.

സ്റ്റാഫ് കാര് ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്തികയിൽ 5 ഒഴിവുകളാണുള്ളത്. 19,900 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18- വയസ്സിനും 27 വയസ്സിനും ഇടയിലുള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. SC / ST വിഭാഗത്തിന് 5 വയസ്സും, ഓ ബി സി വിഭാഗത്തിന് 3 വയസ്സും, അംഗവൈകല്യം ഉള്ളവർക്ക് 10 വയസും ആണ് പര്യാപരിധിയിൽ ഇളവ് ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.

അപേക്ഷിക്കാനുള്ള യോഗ്യത, ലൈറ്റ്, ഹെവി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം, മോട്ടോർ മെക്കാനിസം അറിഞ്ഞിരിക്കണം, കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം, കൂടാതെ പത്താം ക്ലാസ് പാസായിരിക്കണം.താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ജൂലൈ 22 മുതൽ ഓഗസ്റ്റ് 18,2020 വരെ ഓഫ്‌ലൈൻ ആയി അപേക്ഷിക്കാവുന്നതാണ്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
അപ്ലിക്കേഷൻ ഫോം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply