ഫ്ലിപ്കാർട്ടിന്റെ ഡെലിവറി ഇ കാർട്ടിന്റെ ഫ്രാഞ്ചൈസി തുടങ്ങാം

ഈ കാലഘട്ടത്തിൽ സ്വന്തമായി ഒരു ബിസിനസ്സ് നടത്തി വിജയിക്കാൻ പരിശ്രമിക്കുന്നവരാണ് നമ്മളിലേറെയും. പല മാർക്കറ്റിംഗ് തന്ത്രങ്ങൾ പരീക്ഷിച്ചിട്ടും ബിസിനസ്സ് ശരിയാവാതെ നടക്കുന്നവരും കുറവല്ല. ഒരു ടെൻഷനും ഇല്ലാതെ ഏതൊരാൾക്കും നടത്താൻ പറ്റുന്ന ഒരു ബിസിനസ്സ് ആണ് ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത്. പ്രസിദ്ധമായ ഓൺലൈൻ ഷോപ്പിംഗ് കമ്പനിയുടെ ഫ്രാഞ്ചെസി നടത്തുന്ന ബിസിനസ്സ് ആയതുകൊണ്ട് തന്നെ ടെൻഷൻ ഒന്നുമില്ലാതെ തന്നെ സുഗമമായി ബിസിനസ്സ് നടത്തി കൊണ്ട് പോകാം.

പ്രസിദ്ധ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ഫ്ലിപ്കാർട്ടിന്റെ ഡെലിവറി കമ്പനിയായ ഇ-കാർട്ട് (e-kart) ഫ്രാഞ്ചെസി ചെയ്യുകയാണെങ്കിൽ ഒരിക്കലും മാർക്കറ്റിംഗ് നടത്തേണ്ട ആവശ്യമില്ല, കൂടാതെ ഇ-കാർട്ടിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. ഇ-കാർട്ടിൽ നിന്നും മികച്ച രീതിയിലുള്ള ട്രെയ്‌നിങ്ങും സപ്പോർട്ടും ലഭിക്കുന്നതാണ്, കൂടാതെ സിംപിൾ ആയ നിബന്ധനകള്‍ മാത്രമാണ് ഇതിൽ ഉള്ളത്. തുച്ഛമായ മുതൽമുടക്കും പ്രൊഡക്ടുകൾ ട്രാക്ക് ചെയ്യാനുള്ള ടെക്നോളജിയും കമ്പനിയുടെ മാനേജ്മെന്റ് പറഞ്ഞു തരുന്നതാണ്. കൂടാതെ അടുത്ത നഗരങ്ങളിലേക്ക് ഷിപ്മെന്റ് നടത്താനുള്ള അവസരവും ലഭിക്കും.

ചില നിബന്ധനകൾക്ക് വിധേയമായി വേണം ഈ ഫ്രാഞ്ചെസി ബിസിനസ്സ് നടത്താൻ. അതായത്, ഇ-കാർട്ട് ഫ്രാഞ്ചെസി നടത്തണമെങ്കിൽ കുറഞ്ഞത് 3-4 ഡെലിവറി ബോയ്സിന്റെ ആവശ്യകത ഉണ്ട്. ഇതിൽ കൂടുതൽ ആയാലും പ്രശ്നമില്ല. ബിസിനസ്സ് നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലം മിനിമം 400 മുതൽ 700 sqft വരെ വിസ്തീർണം ഉണ്ടായിരിക്കണം. കൂടാതെ, നല്ല സ്പീഡ് ഉള്ള ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി ഉണ്ടായിരിക്കണം. ഇന്റര്നെറ്റിനൊപ്പം കമ്പ്യൂട്ടർ, പ്രിന്റർ, സ്കാനർ പോലുള്ള ഉപകരണങ്ങളും പ്രവർത്തിപ്പിക്കാനുള്ള സ്ഥലവും ഉണ്ടായിരിക്കണം. കൂടാതെ, ബിസിനസ്സ് നടത്താൻ ഉദ്ദേശിക്കുന്ന ഷോപ്പ് ഇൻഷുറൻസ് ചെയ്തിട്ടുണ്ടാകണം.

ഫ്രാഞ്ചെസി നടത്താൻ വേണ്ടി കടയുടമയുടെ ഐഡി പ്രൂഫ്, ബിസിനസ്സ് ഓണർഷിപ് വെരിഫിക്കേഷൻ, പാൻ അല്ലെങ്കിൽ ജി.എസ്.ടി നമ്പർ, വാടകയ്ക്കു എടുത്തെയാണെങ്കിൽ വാടക കരാർ, ഡിമാൻഡ് ഡ്രാഫ്റ്റിന്റെ കോപ്പി പോലുള്ള രേഖകൾ ഫ്ലിപ്കാർട്ടിന്റെ മെയിൽ അഡ്രസ്സിലേക്കോ ഫ്ലിപ്കാർട്ടിന്റെ ഓഫീസിലേക്കോ അയച്ചു കൊടുക്കേണ്ടതാണ്. 2 ഇനം ഫ്രാഞ്ചെസികളാണ് ഫ്ലിപ്കാർട്ടിനുള്ളത്. മാസ്റ്റർ ഫ്രാഞ്ചെസിയും സബ്സിഡറി ഫ്രാഞ്ചെസിയും. സബ്സിഡറി ഫ്രാഞ്ചെസി തുടങ്ങാൻ വേണ്ടി ഏകദേശം 1 ലക്ഷം രൂപ വരെ മുതൽമുടക്ക് എന്നുള്ളത് പലർക്കും പ്രതീക്ഷ ഉള്ള ഒരു ബിസിനസ്സാണിത്.

Leave a Reply