ചോബ്ദാർ, ഓഫീസ് അസിസ്റ്റൻറ്, കുക്ക്, വാട്ടർ മാൻ, റൂം ബോയ്, വാച്ച്മാൻ, ബുക്ക് റീസ്റ്റോറർ, ലൈബ്രറി അറ്റൻഡ് എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് മദ്രാസ് ഹൈക്കോടതിയുടെ വിജ്ഞാപനം വന്നിട്ടുണ്ട്. ഔദ്യോഗിക നോട്ടിഫിക്കേഷനിൽ പറഞ്ഞപ്രകാരം യോഗ്യതയുള്ളവർക്ക് ഓൺലൈനായി ഏപ്രിൽ 21 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
ചോബ്ദാർ തസ്തികയിൽ 40 ഒഴിവുകൾ, ഓഫീസ് അസിസ്റ്റൻറ് 310 ഒഴിവുകൾ, കുക്ക് 1 ഒഴിവ്, വാട്ടർമാൻ ഒരു ഒഴിവ്. റൂം ബോയി 4 ഒഴിവുകൾ, വാച്ച്മാൻ 3 ഒഴിവുകൾ, ബുക്ക് റീസ്റ്റോറർ രണ്ടു ഒഴിവുകൾ, ലൈബ്രറി അറ്റൻഡ് 6 ഒഴിവുകൾ എന്നിങ്ങനെയാണ് തസ്തിക തിരിച്ചുള്ള ഒഴിവു വിവരങ്ങൾ. 15,200 രൂപ മുതൽ 50,000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം, എസ്.സി/ എസ്.ടി എം.ബി.സി& ഡി.സി/ ബി.സി/ ബി.സി.എം , വിധവകൾ തുടങ്ങിയ വിഭാഗങ്ങൾക്ക് 18 വയസ്സ് മുതൽ 35 വയസ്സ് വരെയും, റിസർവ്ഡ് വിഭാഗത്തിൽ പെടാത്ത ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 18 മുതൽ 30 വരെയുമാണ്.
ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്നും എട്ടാം ക്ലാസ് പാസായവർക്ക് ആണ് അപേക്ഷിക്കാനുള്ള യോഗ്യത. ഓഫീസ് അസിസ്റ്റൻറ് തസ്തികയിലേക്ക് ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും പാചകത്തിലും ഹൗസ് കീപ്പിംഗ് ലും പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്, വെബ്സൈറ്റ് ലിങ്ക്, ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് എന്നിവ താഴെ കൊടുത്തിട്ടുണ്ട്.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
