കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തെ തുടർന്ന് ലോകം മുഴുവൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് കടന്നു പോകുന്നത്. ഈ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് വളരെ ആശ്വാസം പകർന്ന റിസർവ് ബാങ്കിന്റെ ഒരു നടപടി ആയിരുന്നു വായ്‌പ തിരിച്ചടവിലെ മോറിട്ടോറിയം. മാർച് മുതൽ ഓഗസ്ത് വരെയുള്ള ആറു മാസ കാലയളവിൽ പലിശയ്ക്ക് പിഴ പലിശ ഏർപ്പെടുത്തില്ല എന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. രണ്ടു കോടി രൂപ വരെ വായ്പ എടുത്തിട്ടുള്ളവർക്കാണ് ഈ ഇളവ് ലഭിക്കാൻ പോകുന്നത്. ഇത് വഴി ആറായിരം കോടി രൂപയുടെ ബാധ്യതയാണ് ബാങ്കുകൾക്ക് വരാൻ പോകുന്നത്.
ഈ ഇളവ് എല്ലാർക്കും നൽകുന്ന പക്ഷം പതിനായിരം കോടി മുതൽ പതിനയ്യായിരം കോടി വരെയാകും ബാങ്കുകൾക്ക് ബാധ്യത വരുന്നത്. ചെറുകിട വ്യവസായ വായ്‌പ, വിദ്യാഭ്യാസ വായ്‌പ, ഭവന നിർമാണ വായ്‌പ, ക്രെഡിറ്റ് കാർഡ് കുടിശിക, വാഹന വായ്‌പ, വ്യക്തികത വായ്പ, വീട്ടിലേക്കു സാധനങ്ങൾ വാങ്ങിക്കുവാൻ എടുത്ത വായ്‌പ തുടങ്ങിയ വായ്പ ഇനങ്ങൾക്കാണ് ഇളവുകൾ ലഭിക്കുക. വായ്പകൾ എൻ.റ്റി.എ ആയി പ്രഖ്യാപിക്കൽ,ക്രെഡിറ്റ് റേറ്റിംഗ് കുറക്കൽ തുടങ്ങിയ വിഷയങ്ങളിലും ഇളവുകൾ നൽകുമെന്നാണ് അറിയാൻ കഴിയുന്നത്. മോറിറ്റോറിയം കാലയളവിലെ പലിശ പൂർണമായും എഴുതി തള്ളിയാൽ ബാങ്കുകൾക്ക് 6 ലക്ഷം കോടിയുടെ ബാധ്യത ഉണ്ടാകും.
ഇത് ബാങ്കുകളുടെ നിലനിൽപ്പിനെ തന്നെ ദോഷകരമായി ബാധിക്കുന്നതാണ് . ഇതിനു മുന്നത്തെ സാഹചര്യത്തിൽ കൂട്ട് പലിശ എഴുതി തള്ളാൻ കേന്ദ്രം തയ്യാറായിരുന്നില്ല . വായ്പയെടുത്തവരെ സഹായിക്കാൻ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടതിനെ തുടർന്ന് സർക്കാർ രൂപീകരിച്ച പാനലിന്റെ ആവശ്യത്തെ തുടർന്നാണ് കേന്ദ്രം നിലപാട് മാറ്റിയത്. സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന ഹർജികളിൽ മൊറൊട്ടോറിയം കാലയളവിലെ മുഴുവൻ പലിശയും ഒഴിവാക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട് .എന്തായാലും മൊറട്ടോറിയം ഉപയോഗപ്പെടുത്തി വായ്‌പ എടുത്തവർക്ക് ആശ്വാസം പകരുന്ന വാർത്തകളാണ് വരുന്നത്.
