കേരള കോ ഓപ്പറേറ്റീവ് ഡെവലപ്പ്മെന്റ് ആൻഡ് വെൽഫയർ ഫണ്ട് ബോർഡ് 20 ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. എൽ ഡി ക്ലാർക്ക്, പ്യൂൺ, അറ്റൻഡർ & സിസ്റ്റം അസ്‌മിനിസ്ട്രേറ്റർ എന്നീ തസ്തികകളിലേക്ക് ആണ് അവസരം. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഒക്ടോബർ 22,2020 മുൻപായി അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക.
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ 01 ഒഴിയുണ്ട്. നിശ്ചയിച്ചിരിക്കുന്ന ശമ്പളം 27,800 രൂപ മുതൽ 59400 രൂപ വരെയാണ് ശമ്പളം. MCA/MSc കമ്പ്യൂട്ടർ സയൻസ് /B.Tech(CS/ECE/IT) ആണ് ആവശ്യമായ യോഗ്യത. എൽ ഡി ക്ലാർക്ക് തസ്തികയിൽ 13 ഒഴിവുകളുണ്ട്. ഈ തസ്തികയിൽ നിശ്ചയിച്ചിരിക്കുന്ന ശമ്പളം 19,000 രൂപ മുതൽ 43600 രൂപ വരെയാണ് ശമ്പളം. ആവശ്യമായ യോഗ്യത HDC/JDC/BSc കോഓപ്പറേഷൻ /B.Com ആണ്.
അറ്റൻഡർ തസ്തികയിൽ 02 ഒഴിവുകൾ ആണുള്ളത്. നിശ്ചയിച്ചിരിക്കുന്ന ശമ്പളം 17,000 രൂപ മുതൽ 37,500 രൂപ വരെയാണ്. ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ നിന്നും SSLC ആണ് ആവശ്യമായ യോഗ്യത. പ്യൂൺ തസ്തികയിൽ 04 ഒഴിവുകൾ ആണുള്ളത്. നിശ്ചയിച്ചിരിക്കുന്ന ശമ്പളം16,500 രൂപ മുതൽ 35,700 രൂപ വരെയാണ്.ഏഴാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| അപ്ലിക്കേഷൻ ഫോം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
