ഏറ്റവും പുതിയ വായ്പ്പ പദ്ധതി – പലിശ ഇല്ല

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചെത്തിയവരും നാട്ടിൽനിന്ന് മടങ്ങിപ്പോകാൻ കഴിയാത്തതുമായ മലയാളികൾക്ക് നോർക്ക ആവിഷ്കരിച്ച നോർക്ക പ്രവാസി ഭദ്രത സംരംഭകത്വ സഹായ പദ്ധതികളെപ്പറ്റി ആണ് ഇവിടെ വിവരിക്കുന്നത്. ഓഗസ്റ്റ് 26ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു.

കുടുംബശ്രീ സഹകരണത്തോടെ നടപ്പാക്കുന്ന പ്രവാസി ഭദ്രത പേർ രണ്ടു ലക്ഷം രൂപ വരെയുള്ള സൂക്ഷ്മ സംരംഭങ്ങൾക്ക് വേണ്ടിയാണ് ലഭിക്കുന്നത്. രണ്ടു കോടി വരെയുള്ള സംരംഭങ്ങൾക്കായി കെ.എസ്.ഐ.ഡി.സി യുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് പ്രവാസി ഭദ്രത മെഗാ.

ഈ സംരംഭങ്ങൾക്ക് ആവശ്യമായ പേൾ പലിശരഹിത സംരംഭകത്വ വായ്പയും പിന്തുണ സഹായങ്ങളും കുടുംബ ജില്ലാ മിഷനുകൾ വഴിയാണ് നൽകുന്നത്. പ്രവാസി ഭദ്രത മെഗാ പദ്ധതി മുഖേന സംരംഭം തുടങ്ങുന്നതിനായി 25 ലക്ഷം രൂപ മുതൽ രണ്ടു കോടി രൂപ വരെയാണ് വായ്പ ലഭിക്കുന്നത്. ആദ്യത്തെ നാലുവർഷം 5% മാത്രം പലിശ നിരക്കിലാണ് വായ്പ കിട്ടുന്നത്. ബാക്കി വരുന്ന പലിശ നോർക്ക സബ്സിഡി അനുവദിക്കുന്നത് ആയിരിക്കും.

Leave a Reply