നമുക്കറിയാം സ്വന്തമായി ഒരു ഭവനം എന്നത് ഏതൊരു വ്യക്തിയെ സംബന്ധിച്ചും ഏറ്റവും വലിയ ഒരു സ്വപ്നം തന്നെയാണ്. അതുകൊണ്ടുതന്നെ നിരവധി ബാങ്കുകൾ കൂടുതൽ പലിശ വാങ്ങിച്ചു കൊണ്ട് ഭവന വായ്പകൾ നൽകിക്കൊണ്ട് രംഗത്തുണ്ട്. എന്നാൽ കേന്ദ്രസർക്കാരിൽ നിന്നും വെറും രണ്ട് ശതമാനം മാത്രം പലിശ നിരക്കിൽ ഭവന വായ്പ നൽകുന്നുണ്ട്. “പ്രധാനമന്ത്രി ആവാസ് യോജന” എന്നാണ് ഈ പദ്ധതിയുടെ പേര്.
2015 മുതൽ 2022 വരെ ആണ് ഈ പദ്ധതിയുടെ കാലാവധി. ഒന്നര ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ഈ പദ്ധതിക്ക് വേണ്ടി അപേക്ഷിക്കാൻ സാധിക്കുന്നതാണ്. എന്നാൽ ആദ്യമായി ഭവനം വാങ്ങുന്നവർക്കോ നിർമ്മിക്കുന്നവർക്കോ ആണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും കുറഞ്ഞ വരുമാനമുള്ളവർക്കും അല്ലെങ്കിൽ ഇടത്തരം വരുമാനമുള്ളവർക്കും ആണ് ഈ പദ്ധതി വഴി തരംതിരിച്ച് സബ്സിഡി നൽകുന്നത്.
ഈ പദ്ധതിയിലേക്ക് യോഗ്യത ഉള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാവുന്നതാണ്. ആധാർ നമ്പർ, വാർഷിക വരുമാനം തെളിയിക്കുന്ന രേഖകൾ, തുടങ്ങിയ രേഖകൾ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഹാജരാക്കേണ്ടതാണ്. ഈ പദ്ധതിക്ക് 20 വർഷമാണ് തിരിച്ചടവ് കാലാവധി ആയി നിശ്ചയിരിക്കുന്നത്. ഈ പദ്ധതിയിലേക്ക് ഓൺലൈൻ വഴിയും അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്.
pmaymis.gov.in എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്ത ശേഷം സിറ്റിസൺഷിപ്പ് എന്ന മെനു ഓപ്പൺ ചെയ്തു ഓപ്ഷൻ തിരഞ്ഞെടുത്താൽ മതിയാവുന്നതാണ്. തുടർന്നുവരുന്ന പുതിയ സ്ക്രീനിൽ നിങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുക. തുടർന്ന് സേവ് ചെയ്യുക ശേഷം നിങ്ങൾക്ക് ആപ്ലിക്കേഷൻ നമ്പർ ലഭിക്കുന്നതായിരിക്കും. ശേഷം ഡൗൺലോഡ് ചെയ്ത് പ്രിൻറ് എടുത്ത് നിങ്ങളുടെ കൈവശം സൂക്ഷിക്കുക.