കേരളത്തിൽ വിവിധ ഒഴിവുകൾ

ജില്ലാ ആശുപത്രിയിൽ സെക്യൂരിറ്റി കം ഡ്രൈവർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എച്ച് എം സി മുഖേനയാണ് നിയമനം നടക്കുന്നത്. മാർച്ച് 4 രാവിലെ 10 30 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ ആശുപത്രി ഓഫീസിൽ വച്ചാണ് ഇൻറർവ്യൂ നടക്കുന്നത്.

എസ്എസ്എൽസി വിജയിച്ചവർക്കും 50 വയസ്സിൽ താഴെ പ്രായമുള്ളവർക്കും ഹെവി ലൈസൻസ് ഉള്ളവർക്കും ഇൻറർവ്യൂ പങ്കെടുക്കാം. ഫോൺ: 0467 2217018.

സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലെ വിവിധ തസ്തികകളിലേക്ക് വനിതകൾക്ക് ജോലി നേടാൻ അവസരം. വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലാണ് ജോലി ഒഴിവുകൾ ഉള്ളത്. കാസർഗോഡ്, ആലപ്പുഴ, കോട്ടയം ജില്ലകളിലെ സ്ഥാപനത്തിലേക്ക് ആണ് നിയമനം നടത്തുന്നത്.

താല്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഇൻറർവ്യൂ പങ്കെടുക്കുക. വിശദവിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471 234866. വെബ്സൈറ്റ്: www.keralasamakhya.org, ഇ-മെയിൽ: keralasamakhya@gmail.com.

Leave a Reply