കേരളത്തിലെ ജോലി ഒഴിവുകൾ

ഔട്ട് റീച്ച് വർക്കറുടെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ആലപ്പുഴ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി സീഡ് സുരക്ഷാ പ്രൊജക്ടിൽ ഔട്ട്ലെറ്റ് വർക്കറുടെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പ്ലസ് ടു ആണ് ആവശ്യമായ യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 7, 2021. അപേക്ഷകൾ അയയ്ക്കേണ്ട വിലാസം seedsuraksha@gmail.com. ബന്ധപ്പെടേണ്ട നമ്പർ 9544867616 / 9495279616.

ജില്ലാ ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ ജോലി നേടാൻ അവസരം. ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് താൽക്കാലികമായി ദിവസവേതന അടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ഫാർമസിസ്റ്റ് ഇനി ഒഴിവുകളിലേക്ക് മെയ് നാലിന് ഇൻറർവ്യൂ നടക്കുന്നതാണ്, താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം ആവശ്യമുള്ള രേഖകൾ ഉൾപ്പെടെ ഇൻറർവ്യൂ പങ്കെടുക്കണം,

ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഡിഗ്രി, പി.ജി.ഡി.സി.എ / ഡി.സി.എ കൂടാതെ പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രിക്ക് കമ്പ്യൂട്ടർ പഠിച്ചവർക്കും മലയാളം ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് അറിയുന്നവർക്കും ആണ്. KASP/RSBY അല്ലെങ്കിൽ ഇൻഷുറൻസ് മേഖലയിലും ഇംഗ്ലീഷ് പരിജ്ഞാനം ഉള്ള വർക്കും മുൻഗണന ലഭിക്കും.

ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഡി.ഫാം / ബി.ഫാം കൂടാതെ ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉള്ളവർക്കും ആണ്. യോഗ്യതഉള്ളവർക്കും താല്പര്യമുള്ള ഉദ്യോഗാർഥികൾക്കും ഓഫീസിൽ നിന്ന് അപേക്ഷാ ഫോം വാങ്ങി മെയ് 3 ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി പൂരിപ്പിച്ച് നൽകണം. യോഗ്യത,പ്രായം,പ്രവർത്തിപരിചയം തുടങ്ങി ആവശ്യമുള്ള കാര്യങ്ങൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഇൻറർവ്യൂ പങ്കെടുക്കണം. വിശദവിവരങ്ങൾക്ക് 0486-2232474 എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave a Reply