5 % പലിശയിൽ 5 ലക്ഷം രൂപ വായ്പ്പ ലഭിക്കും. ഈടും ജാമ്യവും വേണ്ട

കേരള ബാങ്ക് വഴി ഇപ്പോൾ അഞ്ച് ലക്ഷം രൂപ വരെ വായ്പ ലഭിക്കുവാൻ ഒരു സുവർണ്ണ അവസരം വന്നിരിക്കുകയാണ്. സാധാരണ വായ്പകളെ അപേക്ഷിച്ച് ഈയൊരു വായ്പയ്ക്ക് വളരെയധികം പ്രത്യേകതകൾ ആണുള്ളത്. എന്തെന്നാൽ പ്രത്യേകിച്ച് ഒരു ഈടിന്റെയോ ജാമ്യത്തിന്റെയോ ആവശ്യം ഈയൊരു വായ്പക്ക് ആവശ്യമായി വരുന്നില്ല. അതുകൊണ്ടുതന്നെ ഒരുപാട് ആളുകൾക്ക് ഈയൊരു വായ്പ പ്രയോജനപ്രദമാകുന്നതായിരിക്കും.

ഈ വായ്പ ലക്ഷ്യം വെക്കുന്നത് കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും ആളുകളെ കരകയറ്റൽ ആണ്. കോവിഡ് പ്രതിസന്ധിയിലും, കാലവർഷക്കെടുതിയിൽ ദുരിതമനുഭവിച്ച, ഉൽപാദന- സേവന- വിപണന മേഖലകളിലെ സൂക്ഷ്മ- ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും, കൂടാതെ പ്രതിസന്ധിയിൽ അകപ്പെട്ട ബസ്സ് ഉടമകൾക്കും വായ്പകൾ ലഭിക്കുന്നതായിരിക്കും. കൂടാതെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്കും, ഈയൊരു വായ്പ ലഭിക്കുന്നതായിരിക്കും.

വ്യാപാരികളുടെയും സംരംഭകരുടെയും വരുമാനം വർധിപ്പിക്കുന്നതിനും, അവരെ പ്രതിസന്ധികളിൽ നിന്നും കൈപിടിച്ച് ഉയർത്താനും വേണ്ടിയാണ് ഈയൊരു പദ്ധതി രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഈ പദ്ധതിയുടെ പേരാണ് ‘സുവിധ’ പദ്ധതി. ഈയൊരു വായ്പയുടെ പലിശ നിരക്ക് 9 ശതമാനം മാത്രമാണ്. കൂടാതെ ഈ പലിശ ഇനത്തിൽ നിന്നും 4% സർക്കാർ സബ്സിഡി നൽകുന്നുമുണ്ട്.

ഇങ്ങനെ നിലവിൽ അഞ്ച് ശതമാനം മാത്രമായിരിക്കും പലിശ ഇനത്തിൽ ഈടാക്കുന്നത്. 60 മാസമാണ് ഈ ഒരു വായ്പയുടെ തിരിച്ചടവ് കാലാവധി. സര്‍ക്കാര്‍ പ്രഖ്യാപിച്ച 50 കോടിയുടെ പ്രത്യേക പാക്കേജ് പ്രകാരമാണ് പലിശയിളവ് അനുവദിക്കുന്നത്. തീർച്ചയായും വളരെയധികം ആളുകൾക്ക് ഉപകാരപ്രദമാകുന്ന ഈ പദ്ധതി മറ്റുളവരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക.

Leave a Reply