നമുക്ക് അറിയാം ഈ ഒരു കൊറോണ മഹാമാരിയുടെ പശ്താതലത്തിൽ ലോകം മുഴുവൻ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ,ജനങ്ങൾ എല്ലാം തന്നെ തൊഴിൽ രഹിതരും അത് പോലെ അന്നന്നത്തെ ചിലവ് പോലും താങ്ങാൻ പറ്റാതെ വലിയ ബുദ്ധിമുട്ടും പ്രയാസവും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. വിദേശ രാജ്യങ്ങളിൽ നിന്നും അത് പോലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഒട്ടനവധി പേരാണ് ജോലി നഷ്ടപ്പെട്ട് നമ്മുടെ നാട്ടിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്നന്നന്നത്. ഈ ഒരു സാഹചര്യത്തിൽ ജനങ്ങളുടെ ക്ഷേമത്തിനായി ഒട്ടനവധി പദ്ധതികളുമായാണ് കേരള ബാങ്ക് മുന്നോട്ട് വന്നിരിക്കുന്നത്.
ഒരുപാട് വായ്പാ പദ്ധതിയുമായാണ് ഇക്കുറി കേരള ബാങ്ക് നമുക്കരികെ എത്തുന്നത്. KB മിത്ര വായ്‌പാ പദ്ധതി,മൈക്രോ ഫിനാൻസ്,ദീർഘകാല കാർഷിക വായ്പകൾ, ഭവന വായ്പകൾ, വ്യക്തിഗത മോട്ട്‌ഗേജ് വായ്പകൾ, സുവിധ വായ്പ പദ്ധതി, കിസ്സാൻ മിത്ര, പ്രാവാസി കിരൺ, സ്വർണപ്പണയ വായ്‌പ, പെന്ഷന്കാര്ക്കുള്ള വായ്‌പ തുടങ്ങി പല വായ്പകളുമാണ് കേരള ബാങ്ക് കൊടുക്കുന്നത്. ഇതിൽ ഒരു പ്രധാന വായ്പാ പദ്ധതിയാണ് ദീർഘകാല കാർഷിക വായ്പാ പദ്ധതികൾ . കാർഷിക മേഖലകളിലെയും കാർഷികാനുബന്ധ മേഖലകളിലെയും വിവിധ പദ്ധതികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കുന്ന പദ്ധതിയാണിത്.
60 ലക്ഷം രൂപ വരെ 15 വർഷത്തെ കാലാവധിയിൽ ലഭിക്കുന്ന ഒരു വായ്പാ പദ്ധതിയാണ്. കൃഷി, പശുവളർത്തൽ, ആട് വളർത്തൽ, കോഴി വളർത്തൽ, എരുമ വളർത്തൽ ,പോത്ത് വളർത്തൽ , തേനീച്ച വളർത്തൽ,മത്സ്യകൃഷി ,മുയൽ വളർത്തൽ, കൃഷിത്തോട്ട നിർമാണം, പോളി ഹൗസ്,ഹൈടെക് ഗ്രീൻ ഹൗസ്,ട്രാക്റ്റർ,കൊയ്തുമെതി യന്ത്രങ്ങൾ,പമ്പ് ഹൗസ്,ഭൂമി കൃഷിയോഗ്യമാക്കൽ തുടങ്ങിയവയ്‌ക്കൊക്കെ ദീർഘകാലാടിസ്ഥാനത്തിലും ഹ്രസ്വ കാലാടിസ്ഥാനത്തിലും വായ്പകൾ നൽകുന്നു. ഇത് കൂടാതെ KB മിത്ര വ്യാപാര സംരംഭങ്ങൾ തുടങ്ങുവാനും ചെറുകിട വ്യവസായങ്ങൾ തുടങ്ങുവാനും 8.75 ശതമാനം പലിശ നിരക്കിൽ നൽകുന്നു.
ഒരു കോടി രൂപ വരെ വായ്പ ഇതുവഴി ലഭിക്കുന്നു. തിരിച്ചടവ് കാലാവധി 7 വർഷമാണ്. മറ്റൊരു വായ്പാ പദ്ധതിയാണ് സുവിധ വായ്പാ പദ്ധതി. സൂക്ഷ്മ ചെറുകിട കച്ചവട സംരംഭങ്ങൾ, ചെറുകിട നിർമാണ യൂണിറ്റുകൾ, വിവിധ സേവങ്ങൾ എന്നിവയ്ക്കായി വസ്തു ജാമ്യത്തിൽ കുറഞ്ഞ പലിശ നിരക്കിൽ പദ്ധതിയാണിത്. 10 ലക്ഷം രൂപ വരെയാണ് ഇതുവഴി ലഭിക്കുന്നത്. 10 വർഷമാണ് തിരിച്ചടവ് കാലാവധി. കുടുമ്പശ്രീ സംരംഭകർക്ക് മുൻഗണന ലഭിക്കുന്ന ഒരു പദ്ധതിയാണ് മൈക്രോ ഫിനാൻസ്. 10 ലക്ഷം രൂപ വരെ ലഭിക്കുന്ന പദ്ധതിയാണിത്. 36 മാസമാണ് ഇതിന്റെ തിരിച്ചടവ് കാലാവധി. കൂടുതൽ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾക്കായി താഴെ കാണുന്ന വീഡിയോ കാണുക.
