നമ്മൾ സാധാരണ മലയാളികൾ കുടുംബത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കുവാൻ വളരെ അധികം ബുദ്ധിമുട്ടുന്നവരാണ്. അത് പോലെ പാവപ്പെട്ട കുടുംബത്തിന്റെ അവസ്ഥ അതിലും പരിതാപകരമാണ്. പ്രത്യേകിച്ചും ഈ കൊറോണ കാലത്തു വരുമാനം നഷ്ടപ്പെട്ട് കുടുമ്പത്തെ പട്ടിണി കൂടാതെ നോക്കാൻ പാട് പെടുന്ന ഒരുപാട് പേര് നമുക്ക് ചുറ്റുമുണ്ട്. അതിനിടയിൽ അവർ അവരുടെ ആരോഗ്യം ശ്രദ്ധിക്കാൻ പറ്റുന്നില്ല. പ്രത്യേകിച്ചും ഒരു അസുഖം വരുന്നതിന് മുന്നേ നമ്മുടെ ശരീരത്തിന്റെ അവസ്ഥകൾ മനസിലാക്കാൻ ഇടയ്ക്ക് രോഗനിർണ്ണയം നടത്തുന്ന പരിശോധനകൾ ആവശ്യമാണ്. ഇതിനായി വലിയ തുക തന്നെ മുടക്കണ്ടി വരുന്നതിനാൽ ഭൂരിഭാഗം പേരും അവ ചെയ്യാറില്ല.
എന്തെങ്കിലും അസുഖം വന്നതിന് ശേഷമേ അവർ അതിനെ ആവശ്യത്തിന് ഗൗനിക്കുന്നുള്ളു. ഈ ഒരു സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ കേരളത്തിലെ എല്ലാ ജനങ്ങൾക്കും സൗജന്യമായി രോഗനിർണ്ണയം നടത്താനുള്ള ഒരു വമ്പൻ പദ്ധതിയുമായി എത്തുന്നത്. ബഹുമാനപ്പെട്ട നമ്മുടെ ആരോഗ്യമന്ത്രി ശ്രീ ശൈലജ ടീച്ചർ ആണ് ഈ ഒരു കാര്യം പുറത്തു വിട്ടത്. APL , BPL എന്നിങ്ങനെയുള്ള തരം തിരിവുകൾ ഒന്നും തന്നെ ഇല്ലാതെയാണ് ഈ ഒരു പദ്ധതി എത്തുന്നത്. മുൻപ് ഗർഭിണികൾ, 18 വയസ്സിനു താഴെയുള്ള കുട്ടികൾ, ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവർ, പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്നവർ, മാനസിക വെല്ലുവിളി നേരിടുന്നവർ തുടങ്ങിയവർക്ക് മാത്രമായിരുന്നു ഈ ഒരു പരിശോധന ലഭിച്ചിരുന്നത്.
ഇതിന് വേണ്ടി 18.40 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാനത്തെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ എല്ലാവര്ക്കും സൗജന്യ രോഗ നിർണ്ണയ പരിശോധനകൾ ലഭ്യമാകുമെന്നാണ് വിവരം. ആദ്യ ഘട്ടങ്ങളിൽ 300 കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ചിലവേറിയത് ഉൾപ്പെടെ 64 ഇനം രോഗ നിർണയങ്ങളാണ് നടത്തുന്നത്. ഹീമോഗ്ലോബിൻ ,ടോട്ടൽ ലൂക്കോ സൈറ്റ് ,പ്ലേറ്റ്ലെറ്റ് കൗണ്ട്,ബ്ലഡ് ഗ്രൂപ്പ്,ബ്ലീഡിങ് ടൈം, ക്ളോട്ടിങ് ടൈം,ഡെങ്കു ടെസ്റ്റ്,വിവിധ തരത്തിലുള്ള യൂറിൻ ടെസ്റ്റുകൾ,ഹെപ്പറ്റയിറ്റിസ് ബി ,ബ്ലഡ് ഷുഗറുമായി ബന്ധപ്പെട്ട പരിശാധനകൾ, യൂറിക് ആസിഡുമായി ബന്ധപ്പെട്ട പരിശോധനകൾ, ടോട്ടൽ കൊളസ്‌ട്രോൾ പരിശോധനകൾ, സിറം ടെസ്റ്റുകൾ, ഡിഫ്തീരിയ ടെസ്റ്റ്,തുടങ്ങി ചെറുതും വലുതുമായ ഏകദേശം 64 ഓളം ടെസ്റ്റുകൾ ആണ് നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നത്.
