സർക്കാർ സ്ഥാപനത്തിൽ ഡ്രൈവർ ജോലി

ഇടുക്കി ICAR കൃഷി വിഗ്യാൻ കേന്ദ്ര, ബാപ്പൂജി സേവക് സമാജ്, ഫാം സയൻസ് സെന്റർ, വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കി. സബ്ജെക്ട് മാറ്റർ സ്പെഷ്യലിസ്റ്, ഡ്രൈവർ എന്നീ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാനും തുടർന്ന് വായിക്കുക.

സബ്ജെക്ട് മാറ്റർ സ്പെഷ്യലിസ്റ് (ഹോർട്ടികൾച്ചർ ) – നിശ്ചയിച്ചിരിക്കുന്ന ശമ്പളം 15600-39100 + GP Rs.5400/-. ഹോർട്ടികൾച്ചറിൽ മാസ്റ്റേഴ്സ് ഡിഗ്രീ അല്ലെങ്കിൽ തത്തുല്യം യോഗ്യതയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം.

ഡ്രൈവർ തസ്തികയിൽ ഒരു ഒഴിവുണ്ട്. നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം Rs.5200-20200 + GP Rs.2000/- ആവശ്യമുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ നിന്നും പത്താം ക്ലാസ് പാസായിരിക്കണം, കൂടാതെ ഡ്രൈവിംഗ് ലൈസൻസ്, ഐ ടി ഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പ്രവർത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം. 18 – 27 വയസ്സാണ് പ്രായപരിധി

അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ചതിന് ശേഷം THE CHAIRPERSON, ICAR-KRISHI VIGYAN KENDRA, BSS, SANTHANPARA, IDUKKI DISTRICT-685619, KERALA എന്ന വിലാസത്തിലേക്ക് നവംബര് 02,2020 മുൻപായി സമർപ്പിക്കുക. അപേക്ഷിക്കുന്നതിന് മുൻപ് ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യാം ലിങ്ക്

Leave a Reply