നമ്മുടെ രാജ്യത്ത് എന്തൊരു ആവശ്യത്തിനും അടിസ്ഥാനമായി വേണ്ട ഒന്നാണ് ആധാർ കാർഡ്. അധാർകാർഡിൽ വന്ന പുതിയ മാറ്റങ്ങൾ, പുതിയ ആധാർ കാർഡ് ലഭിക്കാൻ ചെയ്യേണ്ടത് തുടങ്ങിയ വിവരങ്ങളാണ് താഴെ കൊടുത്തിട്ടുള്ളത്. നമ്മുടെ എല്ലാം ആധാർ കാർഡ് അത്യാവശ്യം വലുപ്പം ഉള്ളതും കൊണ്ട് നടക്കാൻ ബുദ്ധിമുട്ട് ഉള്ളതും ആണ് . എന്നാൽ ഇപ്പോഴിതാ പുതിയ ആധാർ പി വി സി കാർഡ് പുറത്തിറക്കിയിരിക്കുന്നത് അത്യാധുനിക സംവിധാനങ്ങളോടെയാണ്.
ഏറ്റവും പുതിയ സുരക്ഷാ സംവിധാനങ്ങളോടെ പുറത്തിറക്കിയ ഈ ആധാർകാർഡ് ഡെബിറ്റ് കാർഡ് പോലെ പേഴ്സിലും മറ്റും സൂക്ഷിക്കാനും സൗകര്യമുള്ളതാണ്. മികച്ച അച്ചടിയും ലാമിനേഷനും കൂടാതെ ഹോളോഗ്രാം പതിച്ച് മൈക്രോ ടെക്സ്റ്റ്, ഗോസ്റ് ഇമേജ്, ഗുല്ലോച്ചേ പാറ്റേൺ തുടങ്ങി നിരവധി സുരക്ഷാ മാനദണ്ഡങ്ങളാണ് പുതിയ ആധാർ കാർഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിനായി ഓൺലൈനായി അപേക്ഷ കൊടുക്കാം. അപ്ലൈ ചെയ്യാൻ വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.
