ഈ കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ നമ്മൾ എല്ലാവരും തന്നെ സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. എങ്ങനെയും നമ്മളാൽ കഴിയുന്ന വിധത്തിൽ ജീവിത ചിലവുകളും മറ്റു അനുബന്ധ ചിലവുകളും കുറച്ചു കൊണ്ട് വരാൻ പരിശ്രമിക്കുന്നവരാണ് നാം ഓരോരുത്തരും.
ഈ ഒരു സാഹചര്യത്തിലാണ് നമ്മൾക്ക് ഈ ഒരു സന്തോഷ വാർത്തയുമായി ബാലാവകാശ കമ്മീഷൻ വന്നിരിക്കുന്നത്. സംസ്ഥാനത്തെ CBSE ,ICIC മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മുഴുവനും അവരുടെ ഫീസിനത്തിൽ 25 ശതമാനം വരെ ഫീസിളവ് പ്രഖ്യാപിച്ച സാഹചര്യമാണ് നിലവിലുള്ളത്. ഈ വാർത്ത വിദ്യാർത്ഥികൾക്കും അത് പോലെ രക്ഷിതാക്കൾക്കും ഈ ഒരു ലോക്‌ഡോൺ കാലത്തു വളരെ ആശ്വാസം നൽകുന്നത് തന്നെയാണ്.
ഇത് പ്രകാരം നിലവിലുള്ള ഫീസിന്റെ 75 ശതമാനം മാത്രം നിങ്ങൾ അടച്ചാൽ മതിയാകും. ഈ ഒരു പ്രഖ്യാപനത്തിന് മുന്നേ തന്നെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫീസിളവ് പ്രഖ്യാപിച്ചിരുന്നു. അങ്ങനെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും ഫീസിളവ് നൽകേണ്ട ആവശ്യമില്ല. ഈ ഫീസിളവ് കാരണം വിദ്യാർത്ഥികൾക്ക് പഠനത്തിൽ യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടി വരുന്നതായിരിക്കില്ല.
