ഡ്രൈവിംഗ് ലൈസൻസ് ലൈണേഴ്‌സ് ടെസ്റ്റ് ഇനി മുതൽ വീട്ടിൽ ഇരുന്നും ചെയ്യാം .ആർ ടി ഓ ഓഫീസിൽ കയറി ഇറങ്ങാനത്തെ തന്നെ. ഇപ്പോഴത്തെ കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിന് ഉള്ള മാനദണ്ഡാണ്ഡങ്ങൾ അടിമുടി മാറിയിരിക്കുകയാണ് .ഇനി മുതൽ ആർക്കും തന്നെ വീട്ടിലിരുന്ന് മൊബൈൽ ഫോൺ വഴി ലൈസൻസ് എളുപ്പത്തിൽ എടുക്കാവുന്നതേ ഉള്ളു.
ലേണേഴ്‌സ് ടെസ്റ്റിൽ നേരിട്ട് പങ്കെടുക്കാതെ തന്നെ എക്‌സാം എഴുതാനും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് എടുക്കാനും കഴിയും.ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ പുതിയ രീതി തുടരണമെന്നാണ് ഗതാഗത സെക്രട്ടറി നിർദേശം നൽകിയിട്ടുള്ളത്.ഈ പുതിയ രീതി ജൂലൈ ഒന്നിനോട് കൂടെ നിലവിൽ വന്നിട്ടുണ്ട് .
നിലവിൽ ലേണേഴ്‌സ് എടുത്തവർക്കും പുതുതായി എടുക്കുന്നവർക്കും ആറു മാസത്തിനുള്ളിൽ കാലാവധി തീരുന്ന മുറയ്ക്കു ഓൺലൈൻ ലൈസെൻസുകൾ പുതുക്കാനുള്ള സൗകര്യം ഏർപ്പെടുത്തും .ബാക്കിയുള്ള ഡ്രൈവിംഗ് ടെസ്റ്റിനായി മാത്രം ആർ ടി ഒ ഓഫീസിൽ പോയാൽ മതിയായേക്കും .ഡൈവിംഗ് ടെസ്റ്റിനായുള്ള സാരഥി സോഫ്ട്‍വെയർ പുനഃക്രമീകരിച്ചതിനു ശേഷം ഈ രീതി പ്രാബല്യത്തിൽ വരുന്നതായിരിക്കും.
കോവിഡ് പശ്താതലത്തിൽ നിർത്തി വെച്ചിട്ടുള്ള ടെസ്റ്റുകളാണ് ആദ്യം പരിഗണയിൽ എടുക്കുന്നത്. ടെസ്റ്റിൽ പങ്കെടുക്കുന്നതിനായി യൂസർ നെയിമും പാസ്സ് വെർഡും ഉപയോഗിച്ചായിരിക്കും സൈറ്റിൽ പ്രവേശിക്കേണ്ടത് . ഇതിനായി അൻപത് ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക.ടെസ്റ്റ് പാസ് ആവാൻ മുപ്പത് ശെരി ഉത്തരങ്ങൾ ഉണ്ടായിരിക്കണം.അര മണിക്കൂർ സമയവും ഇതിനായി അനുവദിക്കും .ഓൺലൈൻ പരീക്ഷ ആയത് കൊണ്ട് തന്നെ ആൾ മാറാത്ത പ്രവണത ഉണ്ടായേക്കാവുന്ന സാഹചര്യങ്ങൾ ഉണ്ടായേക്കാം .ഈ ക്രമക്കേടുകൾ തടയാനായിട്ടുള്ള നടപടികൾ നിലവിൽ വന്നിട്ടില്ല.
