കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള HMT മെഷീൻ ടൂൾസ് ലിമിറ്റഡ് കമ്പനിയിൽ ജൂനിയർ അസ്സോസിയേറ്റ്, എക്സിക്യൂട്ടീവ് അസ്സോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കളമശേരിയിൽ ആകും നിയമനം, കോൺട്രാക്ട് ബൈസിൽ ആയിരിക്കും. താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾ ജൂൺ 6 ന് മുൻപായി ഓഫ്‌ലൈൻ ആയി അപേക്ഷിക്കുക. തസ്തിക സംബന്ധിച്ചുള്ള യോഗ്യത, ഒഴിവുകൾ, ശമ്പളം, അപേക്ഷ ഫീസ്, തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.
ജൂനിയർ അസ്സോസിയേറ്റ് തസ്തികയിൽ ഒരു ഒഴിവാനുള്ളത്. 30.04.2021 വരെയാകും നിയമനം. SSLC ആണ് അപേക്ഷിക്കാനുള്ള യോഗ്യത. ബന്ധപ്പെട്ട ട്രെഡിൽ പ്രവർത്തി പരിചയവും ആവശ്യമുണ്ട്.പ്രതിമാസം 18,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ആദ്യം നിയമനം നടത്തുന്നത് കോൺട്രാക്ട് ബൈസിൽ ആണെങ്കിലും പിന്നീട് കമ്പനിയുടെ ആവശ്യാനുസ്രുതം അതിൽ മാറ്റം വന്നേക്കാം.
എക്സിക്യൂട്ടീവ് അസ്സോസിയേറ്റ് തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്. ബാംഗ്ലൂർ ഉള്ള കമ്പനിയിലേക്ക് ഒരു വർഷത്തേക്ക് ആകും നിയമനം. DME യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാനുള്ള അർഹതയുള്ളത്. 36,500 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരമുള്ള അപ്ലിക്കേഷൻ തയ്യാറാക്കി അസിസ്റ്റന്റ് ജനറൽ മാനേജർ, HMT, ബാംഗ്ലൂർ കോംപ്ലക്സ്, ജലഹള്ളി, ബാഗ്ലൂർ- 560 013 എന്ന വിലാസത്തിൽ 28.05.2020 മുൻപായി അപേക്ഷിക്കുക.
ജൂനിയർ അസ്സോസിയേറ്റ് തസ്തികയിൽ അപേക്ഷിക്കാൻ താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും പോസ്റ്റ് മുഖേനയോ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. നിശ്ചിത ഫോർമാറ്റിൽ അപ്ലിക്കേഷൻ ഫോം തയ്യാറാക്കിയ ശേഷം ഡെപ്യൂട്ടി ജനറൽ മാനേജർ, HMT ടൂൾസ് ലിമിറ്റഡ്, കളമശ്ശേരി, HMT കോളനി po, pin -683503 എന്ന വിലാസത്തിൽ ജൂൺ 6, 2020 മുൻപായി അപേക്ഷിക്കുക. ഓഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രാ അപേക്ഷിക്കുക.
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ( ജൂനിയർ അസ്സോസിയേറ്റ് ) | ലിങ്ക് |
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ( എക്സിക്യൂട്ടീവ് അസ്സോസിയേറ്റ് ) | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
