ഐ.സി.ഐ.സി.ഐ ബാങ്ക് പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ അവരുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിലെ ഒഴിവുകൾ ഏതൊക്കെയെന്ന് നോക്കാം, അക്കൗണ്ട് മാനേജർ – ട്രാൻസാക്ഷൻ ബാങ്കിംഗ്, പ്രൊബേഷണറി ഓഫീസേഴ്സ് പ്രോഗ്രാം, റിലേഷന്ഷിപ് മാനേജർ – സ്മാൾ&മീഡിയം എൻറർപ്രൈസസ് എന്നിങ്ങനെയാണ് ഒഴിവുള്ള തസ്തികകൾ.
അക്കൗണ്ട് മാനേജർ ട്രാൻസാക്ഷൻ ബാങ്കിംഗ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം കൂടാതെ 10 മുതൽ 13 വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ എം.ബി.എ കൂടാതെ 9 മുതൽ 12 വർഷം വരെ പ്രവർത്തിപരിചയം ആണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രൊബേഷണറി ഓഫീസേഴ്സ് പ്രോഗ്രാം തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത 55% മാർക്കോടെ ഡിഗ്രി പാസായവർക്കാണ്. പരമാവധി പ്രായം 27 വയസ്സ് ആണ്. മുൻപരിചയമില്ലാത്തവർക്കും അപേക്ഷിക്കാം. അപേക്ഷിക്കുന്നവർ ഇൽ നിന്നും ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ആയിരിക്കും സെലക്ഷന് വേണ്ടി ക്ഷണിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.
റിലേഷന്ഷിപ് മാനേജർ സ്മാൾ ആൻഡ് മീഡിയം എൻറർപ്രൈസസ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ബിരുദവും കൂടാതെ 10 മുതൽ 13 വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ എം.ബി.എ കൂടാതെ 9 മുതൽ 12 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കാണ്. കൊച്ചി, ഡൽഹി, ഹൈദരാബാദ്, മുംബൈ, കൊൽക്കത്ത, വെല്ലൂർ എന്നിങ്ങനെ ആയിരിക്കും നിയമനം നടക്കുന്ന സ്ഥലങ്ങൾ.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.
