കേരള സ്റ്റേറ്റ് കോക്കനട്ട് ഡെവലപ്മെൻറ് കോർപ്പറേഷൻ വിവിധ തസ്തികകളിലായി 05 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കോഴിക്കോടു൦ ആറ്റിങ്ങലും ഉള്ള സ്ഥാപനത്തിൽ ആയിരിക്കും കരാർ അടിസ്ഥാനത്തിൽ നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തപാൽ വഴി അപേക്ഷകൾ സമർപ്പിക്കുക. മാർക്കറ്റിംഗ് മാനേജറുടെ ഒഴുവിൽ കോഴിക്കോട്, മറ്റൊഴുവുകളിൽ ആറ്റിങ്ങലും ആണ് നിയമനം നടക്കുന്നത്.
മാർക്കറ്റിംഗ് മാനേജർ ഒരു ഒഴിവുണ്ട്. എം.ബി.എ.യും 10 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. പരമാവധി പ്രായപരിധി 35 വയസ്.
കെമിസ്റ് ഒരു ഒഴിവ്. കെമിസ്ട്രി/ഫുഡ് സയൻസ് & ടെക്നോളജി/ബയോടെക്നോളജി/ബയോകെമിസ്ട്രി എന്നിവയിൽ എം.എസ്.സി കൂടാതെ രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
പ്രൊഡക്ഷൻ /ഇലക്ട്രിക്കൽ സൂപ്പർവൈസർ ഒരു ഒഴിവുണ്ട്. ഇലക്ട്രിക്കൽ ബിടെക്/ഡിപ്ലോമ കൂടാതെ രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
ബോയിലർ ഓപ്പറേറ്റർ തസ്തികയില്‍ ഒരു ഒഴിവുണ്ട്. പത്താംക്ലാസ് പാസായവർക്കും ബോയിലർ ബി ക്ലാസ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം.
ഓപ്പറേറ്റർ 1 ഒഴിവ്. ഫിറ്റർ/ഡീസൽ മെക്കാനിക് ട്രേഡിൽ ഐടിഐ കഴിഞ്ഞവർക്കും രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്കും നോട്ടിഫിക്കേഷൻ വായിക്കാനും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക (www.keracorp.org). അപേക്ഷിക്കാൻ ആയി ബയോഡേറ്റ,വയസ്സ്,യോഗ്യത,പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും ആയി “Managing Director,Kerala state coconut Development corporation limited,Head office, Elathur, Kozhikkode, 673303 വിലാസത്തിലേക്ക് മെയ് 15 ന് മുൻപ് അയക്കുക. അപേക്ഷയുടെ കവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം൦.
