കേരള സ്റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോർഡ് വകുപ്പിൽ അസിസ്റ്റൻറ് എൻജിനീയർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി.എസ്.സി യുടെ വിജ്ഞാപനം വന്നിട്ടുണ്ട്. 83 ഒഴിവുകളിലേക്ക് ആണ് നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി ജൂൺ 2, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കുക.
അസിസ്റ്റൻറ് എൻജിനീയർ തസ്തികയിൽ 83 ഒഴിവുകളുണ്ട്. 39,500 രൂപ മുതൽ 83,000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. നേരിട്ടുള്ള നിയമനം ആയിരിക്കും. 18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി.അർഹതയുള്ള വിഭാഗത്തിന് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്ന് സിവിൽ/കെമിക്കൽ/എൻവിയോൺമെൻറൽ എഞ്ചിനീയറിംഗ് ബിരുദം ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. ഔദ്യോഗിക നോട്ടിഫിക്കേഷൻ പറഞ്ഞപ്രകാരം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
