അമേരിക്ക, കാനഡ,യു കെ, പോലെയുള്ളവികസിതരാജ്യങ്ങളിൽ ജോലി നേടി അവിടെ സ്ഥിരതാമസം ആകണമെന്ന് ആഗ്രഹിക്കുന്നത് നിരവധി ആളുകളാണ്. സ്റ്റുഡൻറ് വിസ പോലെ നിരവധി മാർഗങ്ങൾ ഉണ്ട് ഈ രാജ്യങ്ങളിലേക്ക് ചേക്കേറാൻ. ഏറ്റവും നേരിട്ടുള്ള മാർഗ്ഗം ഇമിഗ്രേഷൻ എന്നുള്ളതാണ്. 2021 മാത്രം ഏകദേശം 4.5 ലക്ഷത്തോളം എമിഗ്രേഷന് സ്വീകരിക്കാൻ ഒരുങ്ങുകയാണ്. 12 ലക്ഷത്തോളം പേരെയാണ് 2023 -കൂടി കാനഡ പ്രതീക്ഷിക്കുന്നത്.
കാനഡയിലേക്ക് ഉള്ള ഇമിഗ്രേഷന്റെ ഗുണം, ആർക്കൊക്കെയാണ് യോഗ്യത യുള്ളത്, ഇപ്രകാരമാണ് അതിൻറെ പ്രോസസ്, ആവശ്യമാകുന്ന ചിലവ് എത്ര, വേണ്ടിവരുന്ന സമയം എത്ര തുടങ്ങിയവ ആണ് ഇവിടെ വിവരിക്കുന്നത്. കാനഡയിലേക്ക് ഇമിഗ്രേഷൻ ആയി എത്തിയാൽ ഉള്ള ഗുണങ്ങൾ എന്തൊക്കെ എന്ന് നോക്കാം. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ കുടിയേറ്റം നടക്കുന്ന രാജ്യങ്ങളിലൊന്നായ കാനഡ വലിയ രാജ്യമാണെങ്കിലും ജനസംഖ്യ വളരെ കുറവാണ്. മാത്രമല്ല നമ്മുടെ രാജ്യവുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ വലിയ ശമ്പളം ആണ് ലഭിക്കുന്നത്.
കാനഡ ചൈൽഡ് ബെനഫിറ്റ് എന്ന സ്കീം വഴി എമിഗ്രന്റ് ആയി എത്തുന്നവരുടെ കുട്ടികൾക്ക് 18 വയസ്സുവരെ ഏകദേശം 20,000 രൂപ പ്രതിമാസം ലഭിക്കുന്നതാണ്. കാനഡയിലേക്ക് സ്ഥിരതാമസമാക്കാൻ ഒന്നാമത്തെ വഴി സ്റ്റുഡൻറ് വിസയിൽ പോകുക എന്നതാണ്. ഇതുവഴി PR കിട്ടുവാൻ ഏകദേശം മൂന്ന് വർഷത്തോളം എടുക്കുകയും നല്ലൊരു തുക ചെലവാകുകയും ചെയ്യും. മറ്റൊരു മാർഗ്ഗം ജോബ് വിസ ആണ്. കാനഡ വർക്ക് വിസ അത്ര എളുപ്പം കിട്ടുന്ന ഒന്നല്ല. മൂന്നാമത്തെ മാർഗ്ഗം പെർമിറ്റ് റെസിഡൻറ് വിസ എന്നതാണ്. ഈ വിസയുടെ ഒപ്പം ഒരു ജോലി ലഭിക്കുന്നതല്ല. നമ്മൾ തന്നെ ജോലി കണ്ടെത്തേണ്ടതുണ്ട്. പ്രത്യേകിച്ച് ഫാമിലി വിസ ഒന്നുമില്ലാതെ തന്നെ വിവാഹിതരായവർക്ക് കുടുംബത്തെ കൊണ്ടുപോകാൻ സാധിക്കുന്നതാണ്.
3 വർഷംകൊണ്ട് കാനഡ സിറ്റിസൺഷിപ് സ്വന്തമാക്കാം. ഇതിൻറെ യോഗ്യത എന്താണ് എന്ന് നോക്കാം. പോയിൻറ് അടിസ്ഥാനമാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 1- പ്രായം, 18 വയസ്സു മുതൽ 35 വയസ്സുവരെ പ്രായമുള്ളവർക്ക് ആണ് കൂടുതൽ പോയിൻറ് ലഭിക്കുന്നത്. 2- വിദ്യാഭ്യാസയോഗ്യത, കുറഞ്ഞത് ബിരുദം എങ്കിലും വേണം. പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി ഉണ്ടെങ്കിൽ കൂടുതൽ പോയിൻറ് ലഭിക്കും.3- കുറഞ്ഞത് രണ്ടു വർഷമെങ്കിലും എക്സ്പീരിയൻസ് ഉള്ളവർക്ക് കൂടുതൽ പോയിൻറ് നേടാം.
4- ലാംഗ്വേജ് സ്കിൽ, ഇംഗ്ലീഷ് ഭാഷയിലെ നിങ്ങളുടെ റീഡിങ്, റൈറ്റിംഗ്, ലിസണിങ്, സ്പീക്കിംഗ് തുടങ്ങിയ കഴിവുകൾ വിലയിരുത്തുന്ന IELTS പോലെയുള്ള പരീക്ഷയിൽ കുറഞ്ഞത് 6 ബാൻഡ് എങ്കിലും നേടിയിരിക്കണം.5- വിവാഹിതരാണ് എങ്കിൽ പങ്കാളിയുടെ യോഗ്യത അനുസരിച്ച് കൂടുതൽ പോയിൻറ് ലഭിക്കും.6- ബ്ലഡ് റിലേഷനിൽ ഉള്ള ആരെയെങ്കിലും കാനഡയിൽ ഉണ്ടെങ്കിൽ 5 പോയിൻറ് അധികം ലഭിക്കും. ഇങ്ങനെ 67 പോയിൻറ് കുറഞ്ഞത് നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ നിങ്ങൾക്ക് യോഗ്യത ലഭിക്കും.
EOI- എക്സ്പ്രഷൻ ഓഫ് ഇൻട്രസ്റ്റ് അപ്ലൈ ചെയ്യാൻ കഴിയും. ഇമിഗ്രേഷൻ വിസ സ്കീം എങ്ങനെയെന്നു നോക്കാം 1- കനേഡിയൻ എക്സ്പ്രസ് എൻട്രി പ്രോഗ്രാം. ഇത് വേഗത്തിൽ നടക്കുന്ന PR വിസ സിസ്റ്റം ആണ്. മറ്റൊന്നാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാം PNP. മറ്റൊന്നാണ്. LMIA- വിസ സമ്പ്രദായം. എമിഗ്രന്റ് വിസക്ക് ഏകദേശം ഒരുലക്ഷം രൂപ മുതൽ മൂന്ന് ലക്ഷം രൂപ വരെയാണ് ചിലവ് വരുന്നത്. കൂടാതെ 8 മാസം മുതൽ ഏകദേശം 18 മാസം വരെ സമയമെടുത്തേക്കാം. കൂടുതൽ വിശദമായ മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണാം.
