പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് അവസരം

ഫോറെസ്റ് റിസേർച് ഇൻസ്റ്റിറ്റ്യൂട്ട് ( FRI)നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, സ്‌റ്റെനോഗ്രാഫർ & മൾട്ടി ടാസ്കിങ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും സെപ്റ്റംബർ 15,2020 മുൻപായി ഓൺലൈനായി അപേക്ഷിക്കാം.

ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ലൈബ്രറി സയൻസിൽ ഡിഗ്രീ എടുത്തവർക്കാണ്. 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി.

ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ 21 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി. സയൻസിൽ ഡിഗ്രീ ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. സ്‌റ്റെനോഗ്രാഫർ ഗ്രേഡ് II തസ്തികയിൽ +2 ജയിച്ചവർക്കും നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം ടൈപ്പിംഗ് സ്പീഡ് ഉള്ളവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. 10 ജയിച്ചവർക്ക് മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കാം.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply