രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് തൊഴിലില്ലായ്മ. അതിനായി തോഴി പരിശീലന കോഴ്സുകൾ പഠിക്കുന്നതും അതിന്റെ സർട്ടിഫിക്കറ്റ് കൊണ്ട് ഒരു ജോലി നേടാനോ സ്വന്തമായി സംരംഭം തുടങ്ങാനോ സാധിക്കും. പക്ഷെ അതിന് ഈടാക്കുന്ന ഫീസ് വളരെ കൂടുതലായത് കൊണ്ട് തന്നെ സാധാരണക്കാർക്ക് ഇത്തരത്തിലുള്ള പരിശീലന കോഴ്സുകൾ പഠിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.
എന്നാൽ കേരളത്തിലെ എല്ലാ ജില്ലകളിലും സൗജന്യമായി തൊഴിൽ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളുണ്ട്, അതിനോടപ്പം സംരംഭം തുടങ്ങാൻ ആവശ്യമായ ക്ലാസും സൗജന്യമായി ലഭിക്കും.RSETI (റൂറൽ സെല്ഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇന്സ്ടിട്യൂറ്സ്) എന്നാണ് ഈ സ്ഥാപനങ്ങളറിയപ്പെടുന്നത്. മുഴുവൻ സമയ ക്ലാസ്സായി ലഭിക്കുന്ന പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്, കൂടാതെ സംരംഭം തുടങ്ങാൻ ആവശ്യമായ വായ്പ ലഭിക്കാനുള്ള അപേക്ഷ നൽകാനും RSETI സഹായിക്കും.
പരിശീലനത്തിന് ശേഷവും 2 വർഷം സ്ഥാപനത്തിന്റെ സഹായവും സേവനവും ലഭിക്കും. 6 ദിവസം മുതൽ 45 ദിവസം വരെ നീണ്ടു നിൽക്കുന്ന കോഴ്സുകളിൽ ആവശ്യകത അനുസരിച്ച് വ്യത്യസ്തമായ കോഴ്സുകളിലും പരിശീലനം ലഭിക്കുന്നതാകും.
മൊബൈൽ ഫോൺ റിപ്പയറിങ്- 30 ദിവസം, ഫോട്ടോഗ്രാഫി/ വിഡിയോഗ്രഫി – 30 ദിവസം, ബ്യൂട്ടി ക്ലിനിക്- 30 ദിവസം, മെൻസ് ടൈലറിംഗ്- 30 ദിവസം, അഗർബത്തി നിർമാണം – 10 ദിവസം, വെൽഡിങ്/ ഫാബ്രിക്കേഷൻ- 30 ദിവസം, TV ടെക്നിഷ്യൻ – 30 ദിവസം, കളിപ്പാട്ട നിർമാണം- 13 ദിവസം, ഡയറി/ വെർമി കമ്പോസ്റ്റ് – 10 ദിവസം, വയറിങ്- 30 ദിവസം, 2 വീലർ റിപ്പയറിങ്- 30 ദിവസം, വീട് പെയിന്റിംഗ് 10 ദിവസം, റബ്ബർ ടാപ്പിംഗ് – 10 ദിവസം, കമ്പ്യൂട്ടർ ഹാർഡ് വെയർ/ dtp – 45 ദിവസം തുടങ്ങി നിരവധി കോഴ്സുകൾ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

