സ്വന്തമായി ബിസിനെസ്സ് തുടങ്ങാൻ വായ്‌പ

പുതുതായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിച്ചിട്ട് സാമ്പത്തിക ബുദ്ധിമുട്ട് മൂലം അതിന് സാധിക്കാതെ വിഷമിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. State Bank Of India (SBI) ചെറുകിട വ്യാപാരികൾക്ക് വായ്‌പ നൽകി ആശ്വാസമാകുന്ന. ഈ വായ്‌പ ലഭിക്കുന്നത് കേന്ദ്ര സർക്കാരിൻറെ മുദ്ര വായ്‌പ പദ്ധതി പ്രകാരമാണ് . ഈ ഒരു പദ്ധതിയിലൂടെ 10,000 രൂപ മുതൽ 10 ലക്ഷം രൂപ വരെയുള്ള വായ്‌പ ലഭ്യമാകുന്നതാണ്. ആർക്കൊക്കെയാണ് യോഗ്യത എന്നും അപേക്ഷിക്കേണ്ട രീതിയും മനസ്സിലാക്കാൻ തുടർന്ന് വായിക്കുക.

ഈ വായ്‌പയുടെ ഏറ്റവും വലിയ സവിശേഷത എന്തെന്നാൽ ഇതിന്റെ ആവശ്യത്തിനായി ബാങ്കിലേക്ക് പോവുകയോ, തിരക്കിൽ കാത്ത് നിൽക്കേണ്ട ആവശ്യമില്ല. ആവശ്യമുള്ളവർ വായ്‌പ ലഭിക്കാനായി വീട്ടിലിരുന്നുകൊണ്ട് തന്നെ അപേക്ഷിക്കാവുന്നതാണ്. ചില രേഖകൾ മാത്രം മതിയാകും വായ്‌പയെ കുറിച്ചുള്ള വിശദവിവരങ്ങൾ SBI website ൽ ലഭ്യമാണ്.

കേന്ദ്ര സർക്കാരിൻറെ ഈ പദ്ധതിയനുസരിച്ച്, തെരുവ് കച്ചവടക്കാർ ഒഴിച്ച് ബാക്കിയുള്ള ചെറുകിട വ്യാപാരികൾക്ക് ആണ് ഈ പദ്ധതിപ്രകാരമുള്ള വായ്‌പ ലഭിക്കാൻ വേണ്ടി അപേക്ഷിക്കാൻ യോഗ്യതയുള്ളത്. ചായ-ലഘുഭക്ഷണശാല, ലഘുഭക്ഷണശാല, പഴങ്ങളുടേയും മറ്റ് ഭക്ഷണ സാധനങ്ങളുടേയും വ്യാപാരം, എന്നീ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 8.5% പലിശ നിരക്കിൽ തുടങ്ങുന്ന വായ്‌പ ആവശ്യത്തിന് അപേക്ഷിക്കാവുന്നതാണ്. തിരിച്ചറിയൽ സർട്ടിഫിക്കറ്റ്, റെസിഡൻസ് സർട്ടിഫിക്കറ്റ്, ബാങ്ക് സ്റ്റേറ്റ്മെൻറ്, ഫോട്ടോ, GST, income tax, എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ അപേക്ഷയോടൊപ്പം സമർപ്പിക്കുക.

Leave a Reply