നമ്മുടെ നാടുകളിൽ ദിനപ്രതി റോഡപകടങ്ങൾ ഒരുപാട് വർദ്ധിക്കുകയാണ്. അപകടം സംഭവിച്ചവർക്ക് അടിയന്തര സഹായം എന്ന നിലയിൽ ചികിത്സക്കായി കേന്ദ്ര സർക്കാരിന്റെ വക 2.5 ലക്ഷം രൂപ കിട്ടുന്ന ഒരു പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. അപകടം സംഭവിച്ച് അത്യാസന്ന നിലയിൽ ഉള്ളവർക്ക് ആവശ്യമായ ചികിത്സ സൗജന്യമായി ലഭിക്കാൻ ധനസഹായം നൽകുന്ന പദ്ധതി നിലവിൽ വരാൻ പോകുകയാണ്. ഇതിനായി സർക്കാർ പ്രത്യക ഫണ്ട് രൂപീകരിക്കാൻ ആലോചിക്കുന്നു.
അപകടം നടന്ന ആദ്യ മണിക്കൂറുകളിൽ ചികിത്സ നടത്താനുള്ള തുകയാകും നൽകുക. അപകട മരണം സംഭവിക്കുന്നവരുടെ കുടുംബത്തിന് ഒരു ആശ്വാസം എന്ന നിലയിൽ 2.5 ലക്ഷം രൂപ നൽകുന്ന ഒരു പദ്ധതി സർക്കാർ ആവിഷ്കരിക്കാൻ പോകുകയാണ്. അപകടം നടന്ന ആദ്യ മണിക്കൂറുകളിൽ നല്ല ചികിത്സ കൊടുത്താൽ ഒരുപാട് മരണങ്ങൾ തടയാൻ സാധിക്കും. ഈ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ജൂലൈ 10 ന് ശേഷമാകും സർക്കാർ പുറത്ത് വിടുന്നത്.
നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ കീഴിലാകും ഇതിന്റെ പ്രവർത്തനം നടക്കുന്നത്. പ്രധാന മന്ത്രി ജൻ ആരോഗ്യ യോജന എന്ന പദ്ധതിയോടൊപ്പം ആകും ഇതിന്റെ നടത്തിപ്പ്. ആയുഷ്മാൻ ഭാരത്തിന് കീഴിൽ ഏകദേശം 21,000 ആശുപത്രികൾ രെജിസ്റ്റെർ ചെയ്തിട്ടുണ്ട്. ഈ ആശുപത്രികൾ വഴിയാകും സേവനം ലഭ്യമാക്കുന്നത്. പണം ഇല്ലാത്തതിന്റെ പേരിൽ ചികിത്സ നടക്കാതെ സംഭവിക്കുന്ന മരണ നിരക്കുകൾ കുറയ്ക്കാൻ വേണ്ടിയാണ് ഈ പദ്ധതി.
