വളരെ മികച്ച വരുമാനം നേടി തരാൻ സാധ്യതയുള്ള ഒരു സംരംഭത്തെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ചപ്പൽ നിർമാണത്തെ കുറിച്ചാണ് പറയുന്നത്. സ്വയം തൊഴിൽ സംരംഭം എന്ന നിലയിൽ ഉടമ കൂടി തൊഴിലാളികളോടൊപ്പം പണിയെടുക്കുകയാണെങ്കിൽ തീർച്ചയായും വളരെ നല്ല വരുമാനം കിട്ടുന്ന ഒരു ബിസിനസ് തന്നെയാണ് ഇത്. മുൻപൊക്കെ മാന്വൽ മെഷീൻ ഉപയോഗിച്ച് നിർമിച്ചിരിക്കുന്നു. മെഷീൻ, റോ മെറ്റീരിയൽ നോർത്ത് ഇന്ത്യൻ സ്ഥലങ്ങളിൽ ആണ് കൂടുതലും ലഭിക്കുന്നത്.
1 ലക്ഷം രൂപ മുടക്കി ചെറിയ രീതിയിൽ ഈ സംരംഭം എങ്ങനെ തുടങ്ങാം എന്നാണ് ഇവിടെ വിവരിക്കുന്നത്. മാന്വൽ മെഷീൻ 20,000 രൂപയാണ് വില. പക്ഷെ നിർമാണവും അതിന്റെ ഫിനിഷിങ് അത്ര നല്ലതല്ല, അത് കൊണ്ട് തന്നെ മാന്വൽ മെഷീൻ കൊണ്ട് സംരംഭം പ്രയാസമായിരിക്കും. പവർ പ്രസ് മെഷീൻ, അല്ലെങ്കിൽ അവതാർ മെഷീൻ ഉപയോഗിച്ച് എങ്ങനെ നിർമാണം ചെയ്യാം എന്ന് നോക്കാം. 2hp മോട്ടോർ ഉള്ള ഈ മെഷീൻ ഉപയോഗിച്ച് 600 ജോലി സ്ലിപ്പറുകൾ ഒരു ദിവസം നിർമിക്കാം. വീട്ടിലെ മുറിയിൽ മെഷീൻ ഉപയോഗിച്ച് നടത്താവുന്നതാണ്.
അത് കൊണ്ട് തന്നെ കെട്ടിട വാടക തുടങ്ങിയ ചിലവുകൾ കുറഞ്ഞു കിട്ടും. മെഷീനോട് ഒപ്പം വ്യത്യസ്തമായ സൈസുകൾ നിർമിക്കാൻ കഴിയുന്ന ഡൈസും, സൈഡ് ഫിനിഷ് ചെയ്യാൻ ഗ്രൈൻഡർ, സ്ട്രാപ്പ് കടുപ്പിക്കാനുള്ള സംവിധാനവും ലഭിക്കും. 45,000 രൂപ മുതൽ 65,000 രൂപ വരെയാണ് മെഷീൻ വില. ചപ്പൽ നിർമിക്കാൻ ആവശ്യമായ റബ്ബർ ഷീറ്റുകൾ 200 രൂപ മുതൽ മുകളിലോട്ട് ലഭ്യമാണ്. ഒരു ജോഡി സ്ട്രാപ്പിന്റെ വില 8 രൂപ മുതൽ 12 രൂപ വരെയാണ്. 600 ജോഡി ചപ്പൽ നിർമിക്കാൻ ഏകദേശം 13500 രൂപ ഷീറ്റിന് ആവശ്യം വരും. സ്ട്രാപ്പുകൾ 7200 രൂപയാകും. ജോലിക്കാരുടെ ശമ്പളവും ചേർത്ത് ഒരു ദിവസം 22000 രൂപയാകും. ഏകദേശം 65 രൂപയ്ക്ക് വിൽക്കാം. എങ്കിൽ 39,000 രൂപ ലഭിക്കും. ലാഭം 17,000 രൂപ.
