രാജ്യത്തെങ്ങും കോവിഡ് 19 പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്കഡോൺ നീളുകയാണ്. ലോക്ക് ടൗണിൽ ചില ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും സ്കൂളുകൾ ഒന്നും തുറക്കാൻ സർക്കാർ അനുവാദം കൊടുത്തിട്ടില്ല. മാത്രമല്ല രാജ്യത്തെ ഭൂരിഭാഗം ആളുകളും സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സമയം ആണിത്. ഇതിന് മുൻപ് തന്നെ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും രാജ്യത്തെ ജനങ്ങൾക്ക് വിവിധ രീതിയിലുള്ള സഹായങ്ങൾ എത്തിച്ചിട്ടുണ്ടായിരുന്നു.
സംസ്ഥാന സർക്കാർ വക സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഏകദേശം എല്ലാ ആളുകളിലേക്കും എത്തി കഴിഞ്ഞു. കിട്ടാനുള്ളവർക്ക് സപ്ലൈ കോ വഴിയും ലഭ്യമാക്കിയിരുന്നു. ഇപ്പോഴിതാ സംസ്ഥാന സർക്കാരിന്റെ പുതിയ പ്രഖ്യാപനം അനുസരിച്ചു വിദ്യാർഥികൾക്ക് സൗജന്യ കിറ്റ് നൽകുന്നു. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്കാണ് ലഭിക്കുന്നത്.
26,27,559 കുട്ടികൾക്കാണ് സംസ്ഥാന സർക്കാരിന്റെ ഈ ഭക്ഷ്യവിഭവങ്ങൾ കിറ്റുകളായി എത്തുന്നത്. സ്‌കൂളുകൾ അടച്ചിട്ട സാഹചര്യത്തിലാണ് സർക്കാരിന്റ ഈ തീരുമാനം . കേരളമാണ് രാജ്യത്ത് 81.36 കോടി രൂപയുടെ ഈ പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാന൦ . സപ്ലൈകോ അരിയും പലവ്യഞ്‌ജനങ്ങളും ഉൾപ്പെടുന്ന കിറ്റ് ഉടൻ സ്‌കൂളുകളിലെത്തിക്കും. 10% സപ്ലൈകോ കിഴിവ് പദ്ധതിക്ക് നൽകും. പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് 300 രൂപയുടെയും യുപി വിദ്യാർഥികൾക്ക് 420 രൂപയുടെയും കിറ്റാണ് ലഭിക്കുക. ലഭിക്കുന്ന തീയതി സ്‌കൂൾ അധികൃതർ ഉടൻ അറിയിക്കും.
