സെന്റർ ഫോർ മാനേജ്‌മെന്റ്റ് ടെവേലോപ്മെന്റ്റ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഡെപ്യൂട്ടി മാനേജർ ( 1 ഒഴിവ് ), മാനേജ്മന്റ് ട്രെയിനീ ( 3 ഒഴിവുകൾ ) , ഡ്രൈവർ (1 ഒഴിവ്) എന്നീ തസ്തികകളിലേയ്ക്ക് യോഗ്യതയുള്ളവരിൽ നിന്നും 04.07.2020 മുൻപായി ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. ഔദ്യോഗീക വെബ്സൈറ്റ് (https://www.cmdkerala.net/) വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
ഡെപ്യൂട്ടി മാനേജർ പോസ്റ്റിൽ അപേക്ഷിക്കുന്നവരുടെ യോഗ്യത ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഫസ്റ്റ് ക്ലാസ് മാർക്കോടെ MBA പാസായിരിക്കണം കൂടാതെ പ്രവർത്തി പരിചയവും ആവശ്യമാണ് . 42500 രൂപ മുതൽ 87000 രൂപ വരെയാണ് ശമ്പളം. 30 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് പ്രായപരിധി. സ്ഥിര നിയമനം ആയിരിക്കും.
മാനേജ്മന്റ് ട്രൈനീസ് പോസ്റ്റിൽ 3 ഒഴിവുകളുണ്ട്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഫസ്റ്റ് ക്ലാസ് മാർക്കോടെ MBA പാസായവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. 20,000/- രൂപയാണ് പ്രതിമാസ ശമ്പളം. 28 വയസ്സാണ് പരാമാവധി പ്രായപരിധി. കോൺട്രക്കാട് ബൈസിൽ ആയിരിക്കും നിയമനം നടക്കുന്നത്.
ഡ്രൈവർ പോസ്റ്റിൽ 1 ഒഴിവാണുള്ളത്.പത്താം ക്ലാസ് യോഗ്യതയും മോട്ടോർ വെഹിക്കിൾ ലൈസൻസുമാണ് ആവശ്യമായ യോഗ്യത. പ്രവർത്തി പരിചയവും മോട്ടോർ മെക്കാനിസത്തിൽ അറിവുണ്ടായിരിക്കണം. 27800 രൂപ മുതൽ 59400 രൂപ വരെയാണ് ശമ്പളം. 25 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് പ്രായപരിധി. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷിക്കാം.
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
