ബിസിനസ് ആരംഭിക്കാൻ നോക്കുന്നവർക്ക് ഉപകാരപ്പെടുന്ന ചില വിവരങ്ങൾ ഇവിടെ വിവരിക്കുന്നു. ചെറിയ തുകയിൽ തുടങ്ങി അത്യാവശ്യം നല്ല ലാഭം കിട്ടുന്ന ഒരു ബിസിനസ് ഐഡിയ ആണ് ഇവിടെ ഷെയർ ചെയ്യുന്നത്. ചെറിയ അസുഖങ്ങൾക്കൊക്കെ ആശുപത്രിയിൽ പോകാതെ വീട്ടിലിരുന്ന് തന്നെ ഡോക്ടറെ കാണാം. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഇത് തന്നെയാണ് ഇപ്പോൾ സുരക്ഷിതമായത്. വീഡിയോ കോൺഫറൻസ് അല്ലെങ്കിൽ ഫോൺ വഴി ഡോക്ടറെ കണ്ട് നിർദേശങ്ങൾ ലഭ്യമാക്കാം. ഇതിന്റെ ഒരു ബിസിനസ് മോഡൽ ആണ് ഇവിടെ വിവരിക്കുന്നത്.
ആയു എന്ന പേരുള്ള ഒരു മെഡിക്കൽ ആപ്പ് ആണ് ഈ സേവനം ലഭ്യമാക്കുന്നത്. ഇതിനെ കേരളത്തിലേക്ക് കൊണ്ട് വരുന്നത് മേജർ ഗ്രൂപ്പ് എന്ന കമ്പനി ആണ്. ഈ ആപ്പിൽ വഴി ഡോക്ടർമാരിൽ നിന്ന് ആവശ്യമുള്ള തിരഞ്ഞെടുത്തത് അപ്പോയ്ന്റ്മെന്റ് നിശ്ചയിക്കുന്ന സമയത്ത് ഡോക്ടറുമായി ബന്ധപ്പെട്ട് പ്രിസ്‌ക്രിപ്‌ഷൻ വാങ്ങാനും മരുന്ന് വീട്ടിലെത്താനുമുള്ള സൗകര്യം ഉണ്ട്. ഇതൊരു ബിസിനസ് ആയി എങ്ങനെ തുടങ്ങാം എന്നതാണ് ഇവിടെ പറയുന്നത്.
ആയു ആപ്പിന്റെ ഡീലർ ആയ മേജർ ഗ്രൂപ്പിന്റെ ഓഫീസ് കോഴിക്കോട് ആണ്. നിങ്ങളുടെ ജില്ലയിലെ ഡോക്ടർ, മെഡിക്കൽ സ്റ്റോർ, ലാബ് തുടങ്ങിയവരിൽ പരമാവധി ആളുകളെ ഇതിലേക്ക് രെജിസ്റ്റെർ ചെയ്യിപ്പിക്കുകയാണ് വേണ്ടത്. കൂടാതെ മെഡിക്കൽ കാർഡ് പരമാവധി വിൽക്കുകയുമാണ് വേണ്ടത്. ഒരു ഇൻഫ്രാസ്ട്രക്ച്ചർ ആവശ്യമില്ലാതെ തുടങ്ങുന്ന ഒരു ബിസിനസ് ആണ്. ഓഫീസ്, ഓഫീസ് സ്റ്റാഫ് ഒന്നും ആവശ്യമില്ലാതെ തുടങ്ങാം. ഒരു ജില്ലയിൽ ഒരു ഡിസ്‌ട്രിബ്യുട്ടർ മാത്രമേ എടുക്കുകയുള്ളു. 55000 രൂപയാണ് ആദ്യം വേണ്ടത്. 5000 രൂപ രജിസ്റ്റർ ഫീസ്, 50000 രൂപ സെക്യൂർട്ടി ടെപോസിറ്റ് ആണ്.
