കോവിഡ് 19 എന്ന മഹാമാരിയുടെ സമയത്ത് പ്രഖ്യാപിച്ച ലോക്കഡൗൺ കാലയളവിൽ ക്ഷേമനിധി ബോഡുകളിലൂടെ സഹായം ലഭിച്ചിരുന്നു.പ്രത്യേക സാമ്പത്തിക സഹായം ആയിട്ട് 75 ലക്ഷ തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡ് മുഖേന 1150 കോടി രൂപയായിരുന്നു വിതരണം നടന്നിരുന്നത്. അപേക്ഷ വെച്ചവർക്കും അല്ലാതെ ക്ഷേമനിധിയിൽ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തിട്ടുള്ളവർക്കും ലഭിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് പരിശോദിച്ചാൽ ഈ സഹായം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സാധിക്കുന്നതാണ്.
നിങ്ങൾ ക്ഷേമനിധിയിൽ അംഗമായിട്ടും നിങ്ങൾക്ക് ഒരു ധനസഹായവും ലഭിച്ചിട്ടില്ലെങ്കിൽ നിങ്ങൾക്ക് സർക്കാർ ഒരു അവസരം തരുന്നു. അതാണ് ഇവിടെ തുടർന്ന് വിവരിക്കുന്നത്.ജൂൺ 30 ഉള്ളിൽ ബന്ധപ്പെട്ടു ക്ഷമനിധി ബോർഡുമായി ബന്ധപ്പെടുക. ഫോൺ മുഖേനയായ യൂണിയൻ മുഖേനയോ അല്ലാതെ നേരിട്ടോ ബന്ധപ്പെടാവുന്നതാണ്. ക്ഷേമനിധിയിൽ ബന്ധപ്പെട്ട വിഭാഗത്തിലെ അംഗങ്ങൾക്ക് ലഭിക്കുന്ന ധനസഹായം എന്തൊക്കെയെന്ന് അറിയാൻ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെട്ടാൽ മതിയാകും.
ഈ കാര്യം അറിയാത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും നിങ്ങൾ ഷെയർ ചെയ്യുക. അപേക്ഷ കൊടുക്കേണ്ട സമയം കഴിഞ്ഞു എന്ന് കരുതിയവരിലേക്ക് എത്തിക്കുക. ധനസഹായം ലഭിക്കാത്തവർക്ക് സർക്കാർ വീണ്ടും ഒരു അവസരമാണ് ഒരുക്കിയിരിക്കുന്നത്.
