കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ നിരവധി ഒഴിവുകളിലേക്ക് തസ്തികകളിലേക്ക് എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജോലി നേടാൻ അവസരം. താല്പര്യമുള്ള ഉദ്യോഗാർഥികൾ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന ഇന്റർവ്യൂ -ൽ പങ്കെടുക്കുക. ജനുവരി ആറിന് രാവിലെ 10 മണിക്ക് ആയിരിക്കും ഇന്റർവ്യൂ നടക്കുന്നത്.
തസ്തിക തിരിച്ചുള്ള യോഗ്യത വിവരങ്ങൾ :
ബ്രാഞ്ച് മാനേജര്‍ : ബിരുദം / ബിരുദാനന്തരബിരുദം, ഹോസ്പിറ്റാലിറ്റി / ഫെസിലിറ്റി എക്സ്പീരിയന്‍സ്. അക്കാദമിക് കൗണ്‍സിലര്‍ : ബിരുദം / ബിരുദാനന്തരബിരുദം,
സൂപ്പര്‍വൈസര്‍/സീനിയര്‍നഴ്സ് : ബി.എസ്.സി നേഴ്സിംഗ് + അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം.
നേഴ്സിംഗ് ട്യൂട്ടര്‍ : ബി.എസ്.സി നേഴ്സിംഗ്.
നേഴ്സ് : ബി.എസ്.സി നേഴ്സിംഗ് /ജി.എന്‍.എം.
നേഴ്സിംഗ് അസിസ്റ്റന്റ് : എ.എന്‍.എം
ഗ്രാഫിക് ഡിസൈനര്‍ : ഡിഗ്രി / ഡിപ്ലോമ ഇന്‍ ഗ്രാഫിക് ഡിസൈനിംഗ്.
അക്കൗണ്ടന്റ് :ബി.കോം + ടാലി, 1-2 വര്‍ഷത്തെ പ്രവൃത്തിപരിചയം
കെയര്‍ ഗിവേഴ്സ് : പത്താം ക്ലാസ് പാസ് + ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം.
മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, സെയില്‍സ് എക്സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ് സ്റ്റാഫ് : ബിരുദം.
സ്റ്റോര്‍ മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഓഫീസ് സ്റ്റാഫ്, ടെലികോളര്‍ :+2
സെക്യൂരിറ്റി, ക്ളീനിംഗ് സ്റ്റാഫ് -യോഗ്യത സൂചിപ്പിച്ചിട്ടില്ല.
താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ട് ഇന്റർവ്യൂ പങ്കെടുക്കുക. ഇന്റർവ്യൂ സമയം ബയോഡാറ്റ, ആവശ്യമായ രേഖകൾ കരുതുക. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും ഇന്റർവ്യൂ പങ്കെടുക്കാം. 35 വയസ് ആണ് പരമാവധി പ്രായപരിധി .