ദുബൈ ഗവൺമെന്റിന് കീഴിലുള്ള ദുബൈ ഹെൽത്ത് അതോറിറ്റി, മീഡിയ ഓഫിസ്, ടൂറിസം എന്നീ വകുപ്പുകളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 30,000 ദിർഹം (ആറ് ലക്ഷം രൂപ) വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ യു.എ.ഇ പൗരൻമാർക്കും മറ്റു രാജ്യക്കാർക്കും https://www.dubaicareers.ae/en എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
ദുബൈ ഹെൽത്ത് അതോറിറ്റിയിൽ സ്‌പെഷ്യലിസ്റ്റ് രജിസ്റ്റാർ ഒഴിവുണ്ട്. അംഗീകൃത മെഡിക്കൽ സ്ഥാപനങ്ങളിൽ നിന്ന് ബിരുദവും ഫെലോഷിപ്പുമുള്ളവർക്കുമാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. 20,000- 30,000 ദിർഹം (നാല് ലക്ഷം രൂപ മുതൽ ആറ് ലക്ഷം രൂപ വരെ) ആണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
സ്റ്റാഫ് നഴ്‌സിന്റെ ഒഴിവിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ബി.എസ്‌സി നഴ്‌സിങ്ങോ തത്തുല്യ യോഗ്യതയോ രണ്ടു വർഷം പ്രവർത്തി പരിചയവുമാണ്. ശമ്പളം 10,000 ദിർഹമിൽ താഴെ (രണ്ട് ലക്ഷം രൂപ) ആയിരിക്കും.
സീനിയർ സ്‌പെഷ്യലിസ്റ്റ് രജിസ്റ്റാർ (ജനറൽ സർജറി, ഇൻറേണൽ മെഡിസിൻ) എന്നിവയിലേക്ക് 20,000- 30,000 ദിർഹം ആണ് ശമ്പളം. കൂടാതെ അൽ ജലീലിയ ചിൽഡ്രൻ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ സൈക്കോളജിസ്റ്റിന്റെ ഒഴിവിലേക്ക് യോജിതയുള്ളവർക്ക് അപേക്ഷിക്കാം.
ദുബൈ മീഡിയ ഓഫിസിൽ അറബിക് എഡിറ്റർ, സീനിയർ എഡിറ്റർ (അറബി) ഒഴിവുണ്ട്. ജേണലിസം, കമ്യൂണിക്കേഷൻ, മൾട്ടിമീഡിയ, മീഡിയ സ്റ്റഡി എന്നിവയിലേതെങ്കിലും ബിരുദമുള്ളവർക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത്.10000 ദിർഹം- 20000 ദിർഹം നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
ദുബൈ ടൂറിസ൦ വകുപ്പിൽ ഡാറ്റാ എൻജിനീയറുടെ ഒഴിവിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ബന്ധപ്പെട്ട മേഖലയിൽ ബിരുദമുള്ളവർക്കാണ്. ബന്ധപ്പെട്ട മേഖലയിൽ ഡിപ്ലോമ ഉള്ളവർക്ക് വനിത ശാക്തീകരണ വകുപ്പിൽ ഫിറ്റ്‌നസ് സൂപ്പർവൈസറുടെ ഒഴിവിലക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.
