തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ ഓഫീസ് ജോലി- ഇന്റർവ്യൂ മാത്രം.

കോട്ടയം ജില്ലയിൽ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ ജോലി നേടാൻ അവസരം. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാൻ ഓഫീസിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിൽ ഇ.എഫ്.എം.എസ് ഓപ്പറേറ്റർ എന്നീ തസ്തികകളിൽ ആണ് അവസരമുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമന൦ നടക്കുന്നത്.

യോഗ്യത: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബികോം, പി.ജി.ഡി.സി.എ. കഴിഞ്ഞവർക്ക് അപേക്ഷിക്കാം, അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. താല്പര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡിസംബർ 22നകം ജോയിന്റ് പ്രോഗ്രാം കോ- ഓർഡിനേറ്റർ ആൻഡ് പ്രോജക്ട് ഡയറക്ടർ, പി.എ.യു. ജില്ലാ പഞ്ചായത്ത്, കോട്ടയം-686002, എന്ന വിലാസത്തിൽ അപേക്ഷ നൽകണം. വിലാസം: ഫോൺ: 04812300430.

കൊച്ചിയിൽ വിനോദ സഞ്ചാര വകുപ്പിന്റെ കീഴിൽ ജോലി നേടാൻ അവസരം. വിനോദ സഞ്ചാര വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം ഗവ: ഗസ്റ്റ് ഹൗസിലാണ് നിയമനം നടക്കുന്നത്. ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ മൂന്ന് ഒഴിവിലേക്കും, റസ്‌റ്റോറന്റ് സര്‍വീസിലെ ഒരു ഒഴിവിലേക്കും കുക്ക് തസ്തികയിലെ ഒരു ഒഴിവിലേക്കും ഉള്‍പ്പെടെ ആകെ അഞ്ച് ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായിട്ടായിരിക്കും നിയമനം നടക്കുന്നത്.

യോഗ്യത മാനദണ്ഡം : കേരളത്തിലെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിര്‍ നിന്നും നിശ്ചിത കോഴ്‌സ് പാസായവർക്കാണ് യോഗ്യതയുള്ളത്. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

തസ്തിക തിരിച്ചുള്ള ഇന്റർവ്യൂ തീയതി :
ഡിസംബര്‍ 21-ന് രാവിലെ 11-ന് ഹൗസ് കീപ്പിങ്, റസ്‌റ്റോറന്റ് സര്‍വീസിലെ ഒഴിവുകളിലേക്ക് നിയമനത്തിന് ഇന്റർവ്യൂ നടക്കും.
കുക്ക് തസ്തികയിലെ ഒഴിവിലേക്ക് താത്പര്യമുളളവര്‍ ഡിസംബര്‍ 22-ന് താവിലെ 11-ന് ഇന്റർവ്യൂ നടക്കും.

താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾ അസല്‍ സര്‍ട്ടിഫിക്കറ്റുമായി എറണാസും ഗവ:ഗസ്റ്റ് ഹൗസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. താത്കാലികാടിസ്ഥാനത്തില്‍ നിയമിതരാകുന്നവര്‍ക്ക് ഈ നിയമനത്തിന്റെ അടിസ്ഥാനത്തില്‍ ഭാവിയില്‍ വിനോദസഞ്ചാര വകുപ്പില്‍ സ്ഥിരപ്പെടുത്തുന്നതിനുളള യാതൊരുവിധ അവകാശവും ഉണ്ടായിരിക്കുന്നതല്ല എന്നും അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക (ഫോണ്‍ 0484-2360502).

Leave a Reply