ഇന്റർവ്യൂ മാത്രം, ടൂറിസം വകുപ്പിൽ ജോലി നേടാം.

കൊച്ചിയിൽ വിനോദ സഞ്ചാര വകുപ്പിന്റെ കീഴിൽ ജോലി നേടാൻ അവസരം. വിനോദ സഞ്ചാര വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം ഗവ: ഗസ്റ്റ് ഹൗസിലാണ് നിയമനം നടക്കുന്നത്. ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ മൂന്ന് ഒഴിവിലേക്കും, റസ്‌റ്റോറന്റ് സര്‍വീസിലെ ഒരു ഒഴിവിലേക്കും കുക്ക് തസ്തികയിലെ ഒരു ഒഴിവിലേക്കും ഉള്‍പ്പെടെ ആകെ അഞ്ച് ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായിട്ടായിരിക്കും നിയമനം നടക്കുന്നത്.

യോഗ്യത മാനദണ്ഡം : കേരളത്തിലെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിര്‍ നിന്നും നിശ്ചിത കോഴ്‌സ് പാസായവർക്കാണ് യോഗ്യതയുള്ളത്. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

തസ്തിക തിരിച്ചുള്ള ഇന്റർവ്യൂ തീയതി :
ഡിസംബര്‍ 21-ന് രാവിലെ 11-ന് ഹൗസ് കീപ്പിങ്, റസ്‌റ്റോറന്റ് സര്‍വീസിലെ ഒഴിവുകളിലേക്ക് നിയമനത്തിന് ഇന്റർവ്യൂ നടക്കും.
കുക്ക് തസ്തികയിലെ ഒഴിവിലേക്ക് താത്പര്യമുളളവര്‍ ഡിസംബര്‍ 22-ന് താവിലെ 11-ന് ഇന്റർവ്യൂ നടക്കും.

താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾ അസല്‍ സര്‍ട്ടിഫിക്കറ്റുമായി എറണാസും ഗവ:ഗസ്റ്റ് ഹൗസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. താത്കാലികാടിസ്ഥാനത്തില്‍ നിയമിതരാകുന്നവര്‍ക്ക് ഈ നിയമനത്തിന്റെ അടിസ്ഥാനത്തില്‍ ഭാവിയില്‍ വിനോദസഞ്ചാര വകുപ്പില്‍ സ്ഥിരപ്പെടുത്തുന്നതിനുളള യാതൊരുവിധ അവകാശവും ഉണ്ടായിരിക്കുന്നതല്ല എന്നും അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക (ഫോണ്‍ 0484-2360502).

Leave a Reply